ബംഗ്ലാദേശ് വംശജരായ ന്യൂനപക്ഷ വിഭാഗങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് കോൺഗ്രസിനാണെന്ന് ഹിമന്ത ബിശ്വ ശർമ

ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് വംശജരായ ന്യൂനപക്ഷ വിഭാഗങ്ങൾ വോട്ട് ചെയ്തത് കോൺഗ്രസിനാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ബി​.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനങ്ങളെയും കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതികളെയും അവർ ഒട്ടും പരിഗണിച്ചില്ലെന്നും അസമിൽ വർഗീയതയുണ്ടാക്കുന്നത് ബംഗ്ലാദേശി വംശജരാണെന്നും ഹിമന്ത ബിശ്വ ശർമ ആരോപിച്ചു. അസമിലെ 14 ലോക്സഭ സീറ്റുകളിൽ 11ലും ബി.ജെ.പി സഖ്യമാണ് വിജയിച്ചത്. മൂന്ന് സീറ്റ് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. സംസ്ഥാനത്ത് കോൺഗ്രസിന് ലഭിച്ച ഭൂരിപക്ഷം വോട്ടുകളും ബംഗ്ലാദേശ് ന്യൂനപക്ഷത്തിന്റേതാണെന്നാണ് ഹിമന്ത ആരോപിക്കുന്നത്….

Read More

ഇൻഡ്യ സഖ്യത്തിന് അനുകൂലമായ കനത്ത അടിയൊഴുക്കുകൾ സംഭവിക്കുന്നുണ്ട്; മല്ലികാർജുൻ ഖാർഗെ

ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന് അനുകൂലമായ കനത്ത അടിയൊഴുക്കുകൾ സംഭവിക്കുന്നുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിനും ഇൻഡ്യ സഖ്യത്തിനും ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുന്നത് തടയാൻ ഇൻഡ്യക്ക് സാധിക്കുമെന്നും ന്യൂസ് ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ഖാർഗെ പറഞ്ഞു. സമൂഹത്തിൽ വിദ്വേഷവും ഭിന്നിപ്പും പടർത്തുന്ന ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും പ്രത്യയശാസ്ത്രത്തിനെതിരെ ഇപ്പോൾ പോരാടുന്നത് ജനങ്ങളാണ്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്ന് ജനങ്ങൾക്ക് തോന്നുന്നുണ്ട്. രാമക്ഷേത്രം, ഹിന്ദു-മുസ്‍ലിം, ഇന്ത്യ-പാകിസ്താൻ എന്നിവയുടെ…

Read More

ബീഹാറിലെ സരണില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ബീഹാറിലെ സരണില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ അഞ്ചാം ഘട്ട വോട്ടെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ ഇവിടെ ബിജെപി-ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മിലാരംഭിച്ച വാക്കുതര്‍ക്കമാണ് ഇന്ന് വെടിവെപ്പിലേക്കെത്തിയത്. അതേസമയം സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സരണിലെ സംഘര്‍ഷങ്ങളില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് രണ്ട് ദിവസത്തേക്ക് ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. കൂടാതെ ഇവിടെ കനത്ത…

Read More

പ്രജ്വൽ രേവണ്ണ കേസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

കർണാടകയിലെ ജെ.ഡി.എസ് നേതാവും ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പ്രചരിപ്പിച്ച കേസിൽ രണ്ട് ബിജെപി നേതാക്കൾ കൂടി അറസ്റ്റിലായി. യെലഗുണ്ട, ശ്രാവണബലഗോള സ്വദേശികളും പ്രാദേശിക നേതാക്കളുമായ ചേതൻ, ലികിത് ഗൗഡ എന്നിവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. സ്പോട്ട് ഇൻക്വസ്റ്റിനായി അറസ്റ്റിനു ശേഷം ഇരുവരേയും വീടുകളിലേക്ക് കൊണ്ടുപോയി. പ്രതികൾ അശ്ലീല ക്ലിപ്പുകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച രണ്ട് പെൻഡ്രൈവുകളും കമ്പ്യൂട്ടർ സിപിയുവും എസ്ഐടി ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാൻ ഡിജിറ്റൽ ഉപകരണങ്ങൾ നശിപ്പിക്കാൻ ഇരുവരും ഗൂഢാലോചന നടത്തിയെന്നും എന്നാൽ…

Read More

പശ്ചിമബംഗാൾ എംപി ബിജെപിയിൽനിന്ന് രാജിവച്ചു

പശ്ചിമബംഗാളിലെ ഝാർഗ്രാം ലോക്‌സഭാ മണ്ഡലത്തിൽനിന്നുള്ള ബിജെപി എംപി കുനാർ ഹെംബ്രാം പാർട്ടി വിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാജി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് തീരുമാനമെന്നാണ് രാജിക്കത്തിൽ കുനാർ വ്യക്തമാക്കുന്നത്. രാജിക്കത്ത് സമൂഹമാധ്യമങ്ങൾ വഴി ഇദ്ദേഹം പങ്കുവച്ചിട്ടുമുണ്ട്. രാഷ്ട്രീയത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നുപറഞ്ഞ കുനാർ, ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിൽ ചേരാനുള്ള സാധ്യതയും തള്ളിക്കളഞ്ഞു. പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത മണ്ഡലമാണ് പശ്ചിമബംഗാളിലെ ഝാർഗ്രാം. 2019ൽ 11,767 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുനാർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ബിർബാഹ സോറനെ തോൽപ്പിച്ചത്. അതുമാത്രവുമല്ല ചരിത്രത്തിൽ…

Read More

അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ

അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തിൽ ഇന്ത്യൻ സമയം ഉച്ചക്ക് 12. 20 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. 11 മണിയോടെ ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ചടങ്ങിൽ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. ക്ഷേത്രത്തിന്റെ കവാടങ്ങൾ ജനങ്ങൾക്കായി തുറന്നു നൽകുന്നതും പ്രധാനമന്ത്രിയാകും. ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുന്ന ചടങ്ങുകൾക്കിടെ പ്രധാനമന്ത്രി ആരതി നടത്തും. 56 വിഭവങ്ങൾ അടങ്ങിയ നിവേദ്യമാകും ആദ്യം രാം ലല്ലക്ക് നിവേദിക്കുക. പുതിയ ശ്രീരാമക്ഷേത്രത്തിലെ ഗർഭ ഗൃഹ…

Read More