
ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിംഗ് പുരോഗമിക്കുന്നു ; പോളിംഗ് ബൂത്തുകളിൽ നീണ്ട ക്യൂ
ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു. പലയിടത്തും നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്. സ്ത്രീ വോട്ടര്‍മാരുടെ വലിയ പങ്കാളിത്തമാണ് വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളില്‍ കാണുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ പങ്കുവെച്ചു. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. ഉത്തരാഖണ്ഡിലെ പൗരി ഗർവാളില്‍ വിവാഹവേഷത്തിലെത്തി നവദമ്പതികള്‍ വോട്ട്…