
ബംഗ്ലദേശ് കലാപം ; സ്ഥിതിഗതികൾ വിലയിരുത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ബംഗ്ലാദേശിലെ സ്ഥിതിഗതികൾ വിലയിരുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച്ച നടത്തി.നിലവിലെ ബംഗ്ലാദേശിലെ സാഹചര്യമാണ് രാഹുൽ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചത്. അതേസമയം, ബംഗ്ലാദേശിൽ കലാപം രൂക്ഷമാവുകയാണ്. പാർലമെൻ്റ് മന്ദിരം പ്രക്ഷോഭകർ പിടിച്ചെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പ്രക്ഷോഭകർ ഇരിപ്പിടങ്ങൾ കയ്യേറുകയും രേഖകൾ നശിപ്പിക്കുകയും ചെയ്തു. അതിനിടെ, പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് ബംഗ്ലാദേശ് വിട്ട ഷെയ്ഖ് ഹസീന ഡൽഹിയിലെത്തി. സൈനിക ഹെലികോപ്റ്ററിൽ ഹിൻഡൻ വ്യോമസേനത്താവളത്തിലാണ് ഷെയ്ഖ് ഹസീന വന്നിറങ്ങിയത്. ഇന്ത്യൻ…