ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ല ; റായ്ബറേലി സീറ്റിൽ നിന്ന് രാഹുൽ ഗാന്ധി ജനവിധി തേടിയേക്കും, പ്രഖ്യാപനം ഇന്ന് ഉണ്ടാകും

അമേഠിയിലോ റായ്ബറേലിയിലോ പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്നുറപ്പായി. അതേസമയം ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായുള്ള അവസാന വട്ട ചര്‍ച്ചകളിലാണ് കോൺഗ്രസ്. അമേഠിയിലോ റായ്ബറേലിയിലോ രാഹുല്‍ മത്സരത്തിനിറങ്ങുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അമേഠിയിലോ റായ്ബറേലിയിലോ മത്സരിച്ച് വിജയിച്ചാല്‍ തന്നെയും താൻ വയനാടിനെ കയ്യൊഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായാണ് ഖര്‍ഗെ സൂചിപ്പിച്ചിരുന്നത്. ഒരുപക്ഷേ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സ്ഥരീകരണവും വൈകാതെ തന്നെ വരുമെന്നാണ് പ്രതീക്ഷ. നാളെ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; കേരളത്തിൽ പോളിംഗ് ശതമാനം 50 കടന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് 50 ശതമാനം കടന്നു. ആലപ്പുഴയിലും കണ്ണൂരിലുമാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. ആലപ്പുഴയിൽ 52.41 ശതമാനവും കണ്ണൂരിൽ 52.51 ശതമാനവുമാണ് ഇതുവരെയുള്ള പോളിങ്. പൊന്നാനിയിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 45.29 ശതമാനമാണ് പൊന്നാനിയിലെ പോളിങ്. കനത്ത ചൂടിലും സംസ്ഥാനത്ത് വളരെ ആവേശത്തോടെയാണ് വോട്ടർമാർ പോളിങ് ബൂത്തിലെത്തുന്നത്. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. രാവിലെ മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. ചില ബൂത്തുകളിൽ പോളിങ് മന്ദഗതിയിലാണെന്ന് ആരോപിച്ച് വോട്ടർമാർ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; കേരളം വിധി എഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി, വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ സ്ഥാനാർത്ഥികൾ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാളെ രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. നിശബ്ദപ്രചാരണദിനമായ ഇന്ന് അവസാനവട്ടം വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ. ഉള്ളിൽ ചങ്കിടിപ്പുണ്ടെങ്കിലും പുറത്ത് വലിയ ആത്മവിശ്വാസമാണ് മൂന്ന് മുന്നണികളും പ്രകടിപ്പിക്കുന്നത്. നിർണ്ണായക വിധിയെഴുത്തിനാണ് കേരളം ഒരുങ്ങുന്നത്. രാവിലെ മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. ഉദ്യോഗസ്ഥാർ വോട്ടിംഗ് യന്ത്രങ്ങളടക്കം ഏറ്റുവാങ്ങി ബൂത്തുകളിലേക്കെത്തിത്തുടങ്ങി. 2,77, 49,159 വോട്ടർമാരാണ് ആകെ കേരളത്തിലുളളത്. ഇവർക്കായി 25,231 ബൂത്തുകളാണ് സജീകരിച്ചിട്ടുളളത്. കനത്ത സുരക്ഷ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർക്കൊപ്പം എന്ന് 22ന് പ്രഖ്യാപിക്കും ; പിന്തുണ തേടി ബിജെപി നേതാക്കളും എത്തി, എ.വി ഗോപിനാഥ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ പിന്തുണ തേടി ബി.ജെ.പി നേതാക്കളുമെത്തിയെന്ന് മുൻ കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥ്. സി.പി.ഐ.എമ്മിലേക്ക് പോകുന്ന കാര്യം അജണ്ടയിലില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ പിന്തുണ ആർക്കെന്ന് 22ന് പ്രഖ്യാപിക്കുമെന്നും എ.വി ഗോപിനാഥ് പറഞ്ഞു. “ബി.ജെ.പി നേതാക്കൾ എന്നെ ബന്ധപ്പെട്ടു. കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. സി.പി.ഐഎമ്മിന്റെ ഉന്നത നേതാക്കളുമായും ആശയവിനിമയം നടത്തി. കോണ്‍ഗ്രസ് എം.പി പിന്തുണ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കൾക്ക് എന്നെ സമീപിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്”- എ.വി ഗോപിനാഥ് പറഞ്ഞു.

Read More

ലോക്സഭാ തെരഞ്ഞടുപ്പ് ; രാജസ്ഥാനിൽ ഇക്കുറി ബിജെപിക്ക് മത്സരം കടുക്കും

രാജസ്ഥാനിലെ അഞ്ചു മണ്ഡലങ്ങളില്‍ ബി.ജെ.പി നേരിടുന്നത് കടുത്ത മത്സരം. മുന്നണി വിട്ടവരും പാര്‍ട്ടിവിട്ടവരും സ്വതന്ത്രരും വിജയം തടയുമെന്ന ആശങ്കയിലാണ് ബി.ജെ.പി. മുഴുവന്‍ സീറ്റും നേടാനാവില്ലെന്ന നിഗമനവും പാര്‍ട്ടിക്കകത്തുണ്ട്. ചുരു, നാഗോര്‍, ബാഡ്മര്‍, ജുന്‍ജുനു, ദൗസ മണ്ഡലങ്ങളിലാണ് ബി.ജെ.പി കടുത്ത മത്സരം നേരിടുന്നത്. ചുരുവില്‍ കഴിഞ്ഞ രണ്ടു തവണയും ബി.ജെ.പി എം.പിയായിരുന്ന രാഹുല്‍ കസ്വാനാണ് രാജിവെച്ച് കോണ്‍ഗ്രസിനായി മത്സരിക്കുന്നത്. കസ്വാന്റെ ജനപ്രീതിയില്‍ ബി.ജെ.പിക്ക് ഭയമുണ്ട്. നാഗോറില്‍ നിലവിലെ ആര്‍.എല്‍.പി. എംപി ഹനുമാന്‍ ബെനിവാളാണ് ഇന്‍ഡ്യാ മുന്നണിക്കായി മത്സരിക്കുന്നത്. കഴിഞ്ഞ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു; ബിരേന്ദ്ര സിംഗ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു

മുന്‍ കേന്ദ്രമന്ത്രിയും, ഹരിയാനയിലെ പ്രമുഖ ബിജെപി നേതാവുമായിരുന്ന ബീരേന്ദ്ര സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബീരേന്ദ്ര സിംഗിനൊപ്പം ഭാര്യ പ്രേമലതയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. മകനും ഹിസര്‍ മുന്‍ എംപിയുമായ ബ്രിജേന്ദര്‍ സിംഗും അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഗുസ്തി താരങ്ങളുടെ സമരത്തെ തുടര്‍ന്ന് ബിജെപിയുമായി അകല്‍ച്ചയിലായിരുന്ന ബീരേന്ദ്ര സിംഗിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. ഇത് കൂടെ ആയതോടെയാണ് ബിരേന്ദ്ര സിംഗ് പാര്‍ട്ടിയിൽ നിന്ന് പുറത്തേക്ക് പോയത്….

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; കേരളത്തിൽ ബിജെപി അഞ്ചിലേറെ സീറ്റുകൾ നേടും, കേരളാ പ്രഭാരി പ്രകാശ് ജാവ്ദേക്കർ

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് നിന്ന് ബിജെപി അഞ്ചിലേറെ സീറ്റ് നേടുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എംപിമാരുള്ള പാര്‍ട്ടിയായി ബിജെപി മാറുമെന്നും പ്രകാശ് ജാവ്ദേക്കർ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത്തവണ കേരളീയരുടെ മനസില്‍ വലിയ ഒരുമാറ്റമുണ്ട്. അതിന് കാരണം മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നതാണ്. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതി വോട്ട് ചെയ്തവര്‍ അത് പാഴാക്കിയല്ലോ എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും പ്രകാശ് ജാവ്ദേക്കർ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; കേരളത്തിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്. സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ 20 മണ്ഡലങ്ങളിലായി 204 സ്ഥാനാര്‍ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപമാകും. ഏറ്റവും കൂടുതല്‍ സ്ഥാനാർത്ഥികള്‍ കോട്ടയത്തും കുറവ് സ്ഥാനാർത്ഥികള്‍ ആലത്തൂരിലുമാണ് നിലവില്‍ ഉള്ളത്. കോട്ടയത്ത് നിലവില്‍ 14 പേരും ആലത്തൂരില്‍ അഞ്ച് പേരുമാണ് മത്സര രംഗത്തുള്ളത്.

Read More

വാതുവെപ്പ് നടത്തി ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ജനാധിപത്യം നിലനിൽക്കില്ല; ഛത്തീസ്‌ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ

വാതുവെപ്പ് നടത്തി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കില്ലെന്ന് ഛത്തീസ്‍ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍.രാജ്നന്ദ്ഗാവ് സീറ്റില്‍ നിന്നും മത്സരിക്കുന്ന ബാഗേല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു. ”ജനാധിപത്യവും ഭരണഘടനയും അപകടത്തിലാണ്. അവര്‍ 400 സീറ്റ് മുദ്രാവാക്യം ഉയര്‍ത്തുകയാണ്. ‘മാച്ച് ഫിക്‌സിംഗ്’ നടത്തി തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ രാജ്യത്ത് ജനാധിപത്യം നിലനിൽക്കില്ല” ബാഗേല്‍ കൂട്ടിച്ചേര്‍ത്തു. ബാഗേലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ രാജ്നന്ദ്ഗാവ് സംസ്ഥാനത്തെ ഹൈ പ്രൊഫൈല്‍ മണ്ഡലമായി മാറിയിരിക്കുകയാണ്. സിറ്റിങ് എം.പി സന്തോഷ് പാണ്ഡെയാണ് ഇവിടുത്തെ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; 17 സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള 17 സ്ഥാനാർഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. ആന്ധ്ര, ബംഗാൾ, ബിഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. വൈ.എസ് ശർമിള ആന്ധ്രയിലെ കടപ്പയിൽ നിന്ന് മത്സരിക്കും. താരീഖ് അൻവർ ബിഹാറിലെ കതിഹാറിൽ നിന്ന് ജനവിധി തേടും. മുൻ കേന്ദ്രമന്ത്രി പള്ളംരാജു കാക്കിനട മണ്ഡലത്തിൽനിന്ന് മത്സരിക്കും. റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. വൈ.എസ് ശർമിളയുടെ പേരാണ് സ്ഥാനാർഥി പട്ടികയിൽ ഏറ്റവും ശ്രദ്ധേയമായത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകളായ ശർമിള ഏതാനും…

Read More