
“ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപേ തന്നെ അഴിക്കുള്ളിലാക്കാൻ ശ്രമം”; അരവിന്ദ് കെജ്രിവാൾ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നത് ഒഴിവാക്കാൻ തന്നെ അഴിക്കുള്ളിലാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഡൽഹി മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരിക്കുകയാണ്. എന്നാൽ, രണ്ട് കൊല്ലം അന്വേഷിച്ചിട്ടും ഒരു രൂപയുടെ പോലും ക്രമക്കേട് അവർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അവരുടെ പക്കൽ ആർക്കുമെതിരെ ഒരു തെളിവുമില്ലെന്നും ഔദ്യോഗിക വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കെജ്‌രിവാൾ പറഞ്ഞു. ”എന്റെ അറസ്റ്റാണ് ഇപ്പോൾ ബി.ജെ.പിയുടെ ആവശ്യം. സത്യസന്ധതയാണ് എന്റെ ഏറ്റവും വലിയ…