ലോക്സഭാ തെരഞ്ഞെടുപ്പ് ; എൻഎസ്എസിന് സമദൂര നിലപാട് തന്നെയെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ

സമദൂര നിലപാട് തന്നെയാണ് എൻഎസ്എസിനുള്ളതെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. തങ്ങൾക്ക് ഒരു രാഷ്ട്രീയവും ഇല്ലെന്ന് ജി. സുകുമാരൻ നായർ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പവും അകലവും ഇല്ല. സംഘടനയിൽ പെട്ട ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാമെന്നും സുകുമാരൻ നായർ പറഞ്ഞു.

Read More

വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം- രാഹുൽ ഗാന്ധി

ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്ന് വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി. ഒരു വശത്ത് ജനാധിപത്യത്തെ നശിപ്പിക്കാനുള്ള ശക്തികളാണ്, മറുവശത്ത് സംരക്ഷിക്കാനുള്ള ശക്തികളും. ആരൊക്കെ ഏതൊക്കെ പക്ഷമാണ് എന്നത് വ്യക്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് അംഗീകാരമായാണ് കണക്കാക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, വി.ഡി.സതീശൻ തുടങ്ങിയ നേതാക്കളോടൊപ്പമെത്തിയാണ് രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. കൽപ്പറ്റയിൽ റോഡ് ഷോ നടത്തിയ ശേഷമായിരുന്നു പത്രികാസമർപ്പണം. റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകരാണ്…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; പോസ്റ്റൽ വോട്ടിന് ഇന്ന് കൂടി അപേക്ഷിക്കാം

ലോക്സഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിനു ഇന്നു കൂടി ആപേക്ഷിക്കാം. വോട്ടർ പട്ടികയിൽ പേരുള്ള മണ്ഡലത്തിലെ വരണാധികാരിക്ക് അപേക്ഷ നൽകണം. ജോലി ചെയ്യുന്ന ജില്ലയിലെ നോഡൽ ഓഫീസർമാർ വഴിയോ നേരിട്ടോ അപേക്ഷ നൽകാം. ആബ്സെന്റി വോട്ടർ വിഭാ​ഗത്തിൽപ്പെട്ടവർക്കാണ് പോസ്റ്റൽ വോട്ടിനു അവസരം. 85 വയസിനു മുകളിൽ ഉള്ളവർ, 40 ശതമാനത്തിൽ കുറയാതെ അം​ഗ പരിമിതിയുള്ള ഭിന്ന ശേഷിക്കാർ, കോവി‍ഡ് രോ​ഗികൾ, രോ​ഗമുണ്ടെന്നു സംശയിക്കുന്നവർ, അവശ്യ സേവന വിഭാ​ഗങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം. ആബ്സെന്റി വോട്ടർമാരിൽ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; ഇന്നലെ കേരളത്തിൽ സമർപ്പിക്കപ്പെട്ടത് 14 നാമനിർദേശ പത്രികകൾ

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിനമായ ഇന്നലെ നല്‍കിയത് 14 നാമനിര്‍ദേശ പത്രികകള്‍. എട്ടു ലോക്‌സഭ മണ്ഡലങ്ങളിലായിട്ടാണ് 14 പത്രികള്‍ സമര്‍പ്പിക്കപ്പെട്ടത്. കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം മുകേഷും, കാസര്‍കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അശ്വിനിയും ഇന്നലെ പത്രിക നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരത്ത്, നാല്, കൊല്ലം-3, മാവേലിക്കര-1, കോട്ടയം-1, എറണാകുളം-1, തൃശൂര്‍-1, കോഴിക്കോട്-1, കാസര്‍കോട്-2 എന്നിങ്ങനെയാണ് ഇന്നലെ സമര്‍പ്പിച്ച പത്രികകള്‍. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഓരോ സ്ഥാനാര്‍ത്ഥികള്‍ രണ്ട് പത്രികകള്‍ വീതവും, കാസര്‍കോട് ഒരു സ്ഥാനാര്‍ത്ഥി…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; കേരളത്തിൽ ഏപ്രിൽ 26 ന് പൊതു അവധി

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 26- ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മാർച്ച്…

Read More

വയനാട്ടിൽ രാഹുൽ ഗാന്ധിയും ആനിരാജയും വിസിറ്റിങ് വിസക്കാർ, എന്റേത് സ്ഥിരംവിസ; കെ സുരേന്ദ്രൻ

രാഹുൽ ഗാന്ധിയും ആനിരാജയും വയനാട്ടിലെ വിസിറ്റിങ് വിസക്കാരാണെന്നും താൻ അവിടത്തെ സ്ഥിരം വിസക്കാരനാണെന്നും ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരേ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർക്കുന്നു. മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു താനെന്നും എന്നാൽ, കഴിഞ്ഞദിവസം കേന്ദ്രനേതൃത്വം തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധിക്കെതിരേ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരേ ശക്തമായ പോരാട്ടം വേണം എന്ന പാർട്ടിയുടെ നിർദേശം പാലിച്ചാണ് സ്ഥാനാർഥിത്വം ഏറ്റെടുത്തത്. ഇത്തവണ വയനാട്ടിൽ കനത്ത പോരാട്ടമായിരിക്കും നടക്കുകയെന്നും സുരേന്ദ്രൻ ആത്മവിശ്വാസം…

Read More

‘കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റണം’; ആവശ്യവുമായി കൂടുതൽ മുസ്ലിം സംഘടനകൾ രംഗത്ത്

കേരളത്തിൽ ഏപ്രിൽ 26ന് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പുന:പരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ജുമുഅ ദിവസത്തെ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ചുമതലയുള്ള മുസ്‌ലിം ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും വലിയ പ്രയാസം സൃഷ്ടിക്കും. പോളിംഗ് എജന്‍റുമാരായ വിശ്വാസികൾക്കും അസൗകര്യമുണ്ടാക്കുന്നതാണ്. രാജ്യത്തിന്‍റെ ഉത്സവമായ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി ഇടപെടണമെന്നും കേരള മുസ് ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ഓൺലൈനിൽ ചേർന്ന കാബിനറ്റ് മീറ്റിംഗിൽ കാന്തപുരം…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്, അശോക് ഗെഹ്ലോട്ടിന്റെയും കമൽനാഥിന്റെയും മക്കൾക്ക് സീറ്റ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 43 സ്ഥാനാര്‍ഥികളാണ് പട്ടികയില്‍ ഇടംപിടിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ആദ്യ പട്ടികയില്‍ 39 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് ഉള്‍പ്പെടുന്നത്. അസം,മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥിന്റേയും അശോക് ഗെഹ്ലോട്ടിന്റേയും മക്കളാണ് രണ്ടാം ഘട്ട പട്ടികയിലെ ശ്രദ്ധേയമായ പേരുകള്‍. കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് ചിന്ദ് വാഡയില്‍ നിന്ന് മത്സരിക്കും. അശോക് ഗെഹ് ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ട് ജലോറില്‍ നിന്നാണ് ജനവിധി തേടുക. മുന്‍…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ നടക്കും

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും. ഇന്നുചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചു. കേരളത്തിലെ സ്ഥാനാർഥി ചർച്ചകളും പൂർത്തിയായി. കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി തീരുമാനം. കർണാടക, തെലങ്കാന, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സ്ഥാനാർഥി നിർണയ ചർച്ചയാണ് ഇന്ന് നടന്നത്. ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന യോഗത്തിൽ രാഹുൽ ഗാന്ധി വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു. കേരളത്തിൽ വയനാട്, ആലപ്പുഴ, കണ്ണൂർ മണ്ഡലങ്ങളുടെ കാര്യത്തിലാണ് അനിശ്ചിതത്വമുണ്ടായിരുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയും…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടേത് ദുർബല സ്ഥാനാർത്ഥികൾ; സിപിഐഎമ്മിന് വോട്ട് മറിക്കാനുള്ള നീക്കമെന്ന് കെ.മുരളീധരൻ എം.പി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ദുർബല സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത് സി.പി.ഐ.എമ്മിന് വോട്ട് മറിക്കാനാണെന്ന ആരോപണവുമായി കെ മുരളിധരൻ എം.പി. വടകര മണ്ഡലത്തിൽ ഉൾപ്പടെ വോട്ടു കച്ചവടം ലക്ഷ്യമിട്ടാണിതെന്നും കെ.മുരളീധരൻ ആരോപിച്ചു. അതേ സമയം മുരളിധരന്റെ പ്രതികരണം തോൽവി ഭയം കാരണമാണെന്ന് വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജ പ്രതികരിച്ചു. മുരളീധരൻ വാ പോയ കോടാലിയാണെന്നായുന്നു ബിജെപി സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയുടെ മറുപടി. ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇവർക്കെതിരെ ഗുരുതര ആരോപണവുമായി കെ മുരളീധരൻ എം.പി രംഗത്തെത്തിയത്. പ്രഖ്യാപിച്ച…

Read More