
രാമന് പിന്നാലെ സീതയേയും തിരഞ്ഞെടുപ്പ് വിഷയമാക്കി ബി ജെ പി; മോദിയും ബി ജെ പിയും സീതയ്ക്കു വേണ്ടി ക്ഷേത്രം പണിയുമെന്ന് അമിത് ഷാ
ബിഹാറിലെ സീതാമഢിയില്‍ ബി.ജെ.പി സീതാക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സീതാമഢിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പി വോട്ട് ബാങ്കിനെ ഭയപ്പെടുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയില്‍ രാമലല്ലയുടെ ക്ഷേത്രം നിര്‍മിച്ചുവെന്നും സീതാദേവിയുടെ ജന്മസ്ഥലത്ത് മഹത്തായൊരു സ്മാരകം നിര്‍മ്മിക്കുകയെന്നതാണ് ഇനി അവശേഷിക്കുന്നതെന്നുമാണ് അമിത് ഷാ പറഞ്ഞത്. രാമക്ഷേത്രത്തില്‍നിന്ന് സ്വയം അകന്നുനിന്നവര്‍ക്ക് അതിന് കഴിയുകയില്ലെന്നും സീതയ്ക്കായി ഒരു ക്ഷേത്രം ആര്‍ക്കെങ്കിലും നിര്‍മിക്കാന്‍ കഴിയുമെങ്കില്‍ അത് മോദിക്കും ബി.ജെ.പിക്കും മാത്രമായിരിക്കുമെന്നും അമിത്…