ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി ; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തോൽവിയുടെ പ്രാഥമിക വിലയിരുത്തൽ യോഗത്തിൽ ഉണ്ടാകും. ദേശീയതലത്തിൽ ബിജെപിക്കെതിരായ വികാരം യുഡിഎഫിന് അനുകൂലമായി എന്നാണ് നേതാക്കന്മാരുടെ നിരീക്ഷണങ്ങൾ.വിവിധ മണ്ഡലങ്ങളിൽ നിന്ന് വരുന്ന വോട്ടിന്‍റെ കണക്കുകൾ അനുസരിച്ച് വിശദമായ വിലയിരുത്തൽ 16ന് ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും ഉണ്ടാകുക. കെ.രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെക്കുമ്പോൾ പകരം മന്ത്രി വേണമോ അതോ മറ്റാർക്കെങ്കിലും ചുമതല നൽകണമോ എന്നത് സംബന്ധിച്ച ചർച്ചയും നടന്നേക്കും.കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ എന്തൊക്കെ തിരുത്തൽ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചത് 797 വനിതകൾ ; ജയിച്ചത് 73 പേർ മാത്രം , വനിതാ എംപിമാരുടെ എണ്ണത്തിൽ കുറവ്

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടത് 73 വനിതകൾ. 2019 നേക്കാൾ കുറവ് വനിതകളാണ് ഇത്തവണ ലോക്സഭയിലെത്തിയത്. 78 വനിതകളാണ് കഴിഞ്ഞതവണ തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പേർ വിജയക്കൊടിപാറിച്ചത് പശ്ചിമ ബംഗാളിലാണ്. 11 വനിതാ എം.പിമാരാണ് ഇത്തവണ പശ്ചിമ ബംഗാളിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ 797 വനിതാ സ്ഥാനാർഥികളാണ് ജനവിധി തേടിയിരുന്നത്. ഇതിൽ 69 പേർ ബി.ജെ.പിയുടെയും 41 പേർ കോൺഗ്രസിന്റെയും സ്ഥാനാർഥികളായിരുന്നു.വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കിയതിന് ശേഷം നടക്കുന്ന ആദ്യ…

Read More

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി, ഇന്ത്യ സഖ്യത്തിന് നേട്ടം; വിജയവും പരാജയവും ആഘോഷമാക്കി സോഷ്യൽ മീഡിയ

ഇത്തവണ മോദി ​ഗ്യാരണ്ടി വിചാരിച്ചങ്ങ് ഏറ്റില്ല. ലോക്സഭ തെരഞ്ഞെടുപ്പില്‍ 240 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത്. ഒറ്റക്ക് കേവല ഭൂരിപക്ഷം ബിജെപിക്ക് നഷ്ടമായതോടെ സർക്കാർ രൂപീകരണത്തിൽ എന്‍ഡിഎ ഘടകക്ഷികളുടെ നിലപാട് നിര്‍ണായകമായിരിക്കുകയാണ്. എന്തായലും ബിജെപിക്കുണ്ടായ തിരിച്ചടിക്കു പിന്നാലെ മിമുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ. ഒപ്പം ഇന്ത്യ സഖ്യത്തിന് കിട്ടിയ 234 സീറ്റുകളുടെ ആഘോഷവും നവ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ചന്ദരബാബു നായിഡുവിനെ പിടിച്ചു നിർത്താൻ ശ്രമിക്കുന്ന മോദിയും പവർഫുള്ളായി തിരിച്ചുവന്ന രാഹുൽ ​ഗാന്ധിയുമെല്ലാം ഇപ്പോൾ ട്രെൻഡി​ഗാണ്.

Read More

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി ഉണ്ടും ; എക്സിറ്റ്പോൾ ഫലങ്ങൾ വിശ്വസിക്കുന്നില്ല , ശശി തരൂർ

എക്സിറ്റ് പോൾ വിശ്വസിക്കുന്നില്ലെന്നും ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്നും കോൺ​ഗ്രസ് നേതാവ് ശശി തരൂർ. ഇൻഡ്യാ സഖ്യം ഭൂരിപക്ഷം നേടുമെന്ന തന്റെ പ്രതീക്ഷ മാറിയിട്ടില്ല. സഖ്യത്തിന് 295 സീറ്റുകൾ ലഭിക്കുമെന്നത് ക‍ൃത്യമായ കണക്കുകളാണെന്നും തരൂർ പറഞ്ഞു.

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങളിലെ ചാനൽ ചർച്ചകളിൽ പങ്കെടുക്കില്ല ; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ലോക്സഭാ എക്സിറ്റ് പോളിനു ശേഷമുള്ള ടെലിവിഷൻ ചാനലുകളിലെ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്. ജൂൺ 4 ന് യഥാർത്ഥ ഫലം പുറത്തുവരുന്നതിന് മുമ്പ് ഊഹാപോഹങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്ന അഭിപ്രായത്തിന്റെ ഫലമായാണ് ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചതെന്ന് കോൺഗ്രസ് വക്താവും മാധ്യമ വിഭാഗം ചെയർപേഴ്‌സനുമായ പവൻ ഖേര പറഞ്ഞു. വോട്ടർമാർ വോട്ട് രേഖപ്പെടുത്തി, ജൂൺ നാലിന് ഫലം പുറത്തുവരും. അതിനുമുമ്പ്, ടിആർപിക്കായി ഊഹാപോഹങ്ങളിലും സ്ലഗ്‌ഫെസ്റ്റിലും ഏർപ്പെടേണ്ട ആവശ്യമില്ലെന്ന് എക്‌സിലെ പ്രസ്താവനയിലൂടെ അദ്ദേഹം പറഞ്ഞു. വോട്ടർമാരുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ് എക്‌സിറ്റ് പോൾ….

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ ; ഏഴാം ഘട്ട വോട്ടെടുപ്പ് ജൂൺ 1ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണം ശക്തമാക്കി മുന്നണികൾ. ശനിയാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ 57 മണ്ഡലങ്ങൾ വിധിയെഴുതും. പ്രധാനമന്ത്രി നരേന്ദ്ര മോദി ജാർഖണ്ഡിലും ബംഗാളിലും രാഹുൽ ഗാന്ധി ഉത്തർപ്രദേശിലും പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി. ഇൻഡ്യ സഖ്യം നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ബംഗാള്‍, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളിലാണ് അന്തിമഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന ഉത്തർ പ്രദേശിലെ വാരണാസി, നടി കങ്കണ…

Read More

ബി.ജെ.പിയുടെ കാരണം കാണിക്കൽ നോട്ടീസ് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ജയന്ത് സിൻഹ

ബി.ജെ.പിയുടെ കാരണം കാണിക്കൽ നോട്ടീസ് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് വ്യക്തമാക്കി മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ജയന്ത് സിൻഹ രം​ഗത്ത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പ​ങ്കെടുക്കാത്തതിനും വോട്ട് ചെയ്യാത്തതിനുമാണ് ജയന്ത് സിൻഹക്ക് നോട്ടീസ് നൽകിയത്. ഇപ്പോൾ ഇക്കാര്യത്തിലാണ് എം.പിയുടെ പ്രതികരണം വന്നിരിക്കുന്നത്. പോസ്റ്റൽ ബാലറ്റിലൂടെ താൻ വോട്ട് രേഖപ്പെടുത്തിയതായിൈ അദ്ദേഹം അവകാശപ്പെട്ടു. മാത്രമല്ല മണ്ഡലത്തിൽ മനീഷ് ജയ്സ്‍വാളി​നെ സ്ഥാനാർഥിയാക്കിയത് മുതൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലൊന്നും തന്നെ ക്ഷണിച്ചിരുന്നില്ലെന്ന് ജയന്ത് സിൻഹ പറഞ്ഞു. ജയ്സ്വാളിനെ സ്ഥാനാർഥിയാക്കിയപ്പോൾ തന്നെ അഭിനന്ദനവുമായി താൻ…

Read More

‘ ലോക്സഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞ സീറ്റിൽ മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചത് ബോധപൂർവം’ ; ഇന്ത്യാ സഖ്യം ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തും , മല്ലികാർജുൻ ഖാർഗെ

ഇന്‍ഡ്യ സഖ്യത്തെ നിലനിര്‍ത്താനുള്ള തന്ത്രത്തിന്‍റെ ഭാഗമായിട്ടാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബോധപൂർവം കുറഞ്ഞ സീറ്റുകളിൽ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ഒന്നിച്ചുചേര്‍ന്ന് ബി.ജെ.പി പരാജയപ്പെടുത്തുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സഖ്യകക്ഷികളെ ഒരുമിച്ച് നിർത്താനാണ് ഈ വിട്ടുവീഴ്ച ചെയ്തതെന്നും ഖാര്‍ഗെ പിടിഐയോട് പറഞ്ഞു. പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടിയുടെ സ്വത്ത് എന്ന് വിശേഷിപ്പിച്ച ഖാര്‍ഗെ പ്രിയങ്ക കോണ്‍ഗ്രസിന്‍റെ താരപ്രചാരകയാണെന്നും കൂട്ടിച്ചേര്‍ത്തു. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ചാൽ ഏത് സീറ്റില്‍ നിന്നാണ് രാഹുല്‍ ഗാന്ധി വിട്ടുനില്‍ക്കേണ്ടി വരുന്നതെന്ന ചോദ്യത്തിന് അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു…

Read More

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരാതി നൽകി ബിജെപി

ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരാതി നൽകി ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ ഉദ്ധവ് താക്കറെ വാർത്താസമ്മേളനം നടത്തി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുന്നത്. മുബൈയിലുൾപ്പെടെ വോട്ടെടുപ്പ് നടക്കവേയാണ് ഉദ്ധവ് വാർത്താസമ്മേളനം നടത്തിയത്. മുംബൈയിൽ പലയിടത്തും പോളിങ് നടപടികൾ വൈകുന്നുണ്ടെന്നും നരേന്ദ്ര മോദി സർക്കാരിന്റെ നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് ബോധപൂർവം ചെയ്യുകയാണെന്നും ആരോപിച്ച് ഉദ്ധവ് വൈകിട്ട് 5 മണിയോടെയാണ് മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. പ്രതിപക്ഷം ശക്തമായ പ്രദേശങ്ങളിൽ വോട്ടെടുപ്പ് മന്ദഗതിയിലാകുന്നത് ദുരൂഹമാണെന്നും…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നാളെ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി, കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പോരാടുന്ന അമേഠി എന്നീ സീറ്റുകളിൽ നാളെയാണ് വിധിയെഴുത്ത്. 49 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിൽ ഏറ്റവും കുറച്ചു സീറ്റുകളിൽ മത്സരം ഇത്തവണയാണ്. യുപിയിലെ 14 ഉം മഹാരാഷ്ട്ര യിൽ 13 ഉം ഇടത്താണ് വോട്ടെടുപ്പ്. യു.പിയിൽ 14ൽ 13 ഉം കഴിഞ്ഞ തവണ നേടിയത് ബിജെപിയായിരുന്നു. അവിഭക്ത ശിവസേനയുമായി ബന്ധം ഉണ്ടായിരുന്ന 2019…

Read More