‌ഭാരത്‌ജോഡോ ന്യായ് യാത്ര മാർച്ച് 17 ന് മുംബൈയിൽ സമാപിക്കും

അവസാന ഘട്ടത്തിലേക്ക് കടന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര. ന്യായ് യാത്ര ഇന്ന് മഹാരാഷ്ട്രയില്‍ പ്രവേശിക്കും. മഹാരാഷ്ട്രയിലൂടെ ആറ് ദിവസം സഞ്ചരിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നന്ദുര്‍ബാറിലെ ജില്ലയിലെ ഗോത്ര മേഖലയില്‍ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. ഈ മാസം 17നാണ് യാത്ര സമാപിക്കുക. ലോക്‌സഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി യാത്രയുടെ സമാപനം മാറ്റാനാണ് കോണ്‍ഗ്രസിന്റെ നിലവിലെ തീരുമാനം. 17ന് മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്‍ഡ്യ മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടെയും…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലേക്ക് കടക്കാൻ കോൺഗ്രസ്; പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ജില്ലകളിൽ പര്യടനം നടത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികളിലേക്ക് കടന്ന് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് ജില്ലകളിൽ പര്യടനം നടത്തും. കൊല്ലം ജില്ലയിലെ നേതൃയോഗം ഇന്ന് നടന്നു. ജനുവരി 24 ന് പാലക്കാട് ജില്ലാ നേതൃയോഗത്തോടെ പര്യടനം പൂര്‍ത്തിയാകും. മണ്ഡലം പ്രസിഡന്റ് മുതലുളള മുഴുവന്‍ പാര്‍ട്ടി ഭാരവാഹികളുമായും പോഷക സംഘടന അധ്യക്ഷന്‍മാരുമായും പ്രതിപക്ഷ നേതാവ് ആശയ വിനിമയം നടത്തും. വിചാരണ സദസിന്റെ വിലയിരുത്തല്‍ ബുധനാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിലുണ്ടാകും. പ്രചരണ പരിപാടികൾക്കൊപ്പം ‘സമരാഗ്‌നി ‘ ജനകീയ പ്രക്ഷോഭയാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കൂടി വേണ്ടിയാണ്…

Read More