
തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പ് കേസ് ; വോട്ടിംഗ് മെഷീനുകൾ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ സമീപിച്ചു
തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടിംഗ് മെഷീനുകള്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തൃശൂര്‍ തെരഞ്ഞെടുപ്പ് കേസ് ഇവിഎമ്മുമായി ബന്ധപ്പെട്ടതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു. രാജ്യത്ത് ഉടന്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കായി ഇവിഎം ആവശ്യമെന്ന് കമ്മിഷന്‍ കോടതിയിൽ. സുരേഷ് ഗോപിക്കെതിരെ എഐവൈഎഫ് നേതാവ് നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജിയിലാണ് കമ്മിഷന്റെ ആവശ്യം. മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചെന്നാണ് ഹർജിയിലെ ആരോപണം. ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. തെരെഞ്ഞെടുപ്പ് സമയത്തും എം…