തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരം ശശി തരൂരും പന്ന്യൻ രവീന്ദ്രനും തമ്മിൽ ; ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരില്ല, പന്ന്യന്റെ പ്രസ്താവന തള്ളി എംവി ഗോവിന്ദൻ

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന ഇടതുസ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന തള്ളി സിപിഐഎം. തിരുവനന്തപുരത്ത് ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരം. സംസ്ഥാനത്ത് ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും എംവി ഗോവിന്ദന്‍ കേരളത്തിൽ 20 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെ പ്രവർത്തിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പുതിയ ചരിത്രം രചിക്കും. ഒരു സംശയവും ഇല്ല. ഇത്തവണ മതേതര സർക്കാർ അധികാരത്തിൽ വരും. ഇടതുപക്ഷത്തിന്റെ ശക്തി ഈ തെരഞ്ഞെടുപ്പിൽ വർധിക്കും. മാധ്യമങ്ങള്‍ ഇടതുപക്ഷത്തിന്റെ…

Read More

ബെർഹാംപൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നീട്ടിവെക്കണം ; കൊൽക്കത്ത ഹൈക്കോടതി

രാമനവമി ആഘോഷത്തിന്‍റെ ഭാഗമായി ഉണ്ടായ മുർഷിദാബാദ് സംഘര്‍ഷത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ബെർഹാംപൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനും കൊല്‍ക്കത്ത ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. 8 മണിക്കൂർ പോലും ആളുകൾക്ക് സമാധാനത്തോടെ പരിപാടികളില്‍ പങ്കെടുക്കാനും ആഘോഷിക്കാനും കഴിയുന്നില്ലെങ്കിൽ, അത്തരം മണ്ഡലങ്ങളിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ശുപാർശ ചെയ്യാമെന്ന് കോടതി പറഞ്ഞു. ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് നടപടി. സംഭവത്തിന്‍റെ അന്വേഷണം എന്‍ഐഎക്ക് വിടണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്. കേസില്‍ ഏപ്രില്‍ 29 ന് വീണ്ടും വാദം കേള്‍ക്കും. രാമനവമി…

Read More