സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും; ലോക്സഭാ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും

ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ സിപിഐഎമ്മിന്റെ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും ഉച്ചക്ക് ചേരുന്ന സംസ്ഥാനകമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥി നിർദ്ദേശങ്ങള്‍ ചർച്ച ചെയ്യും. സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനത്തിന് ശേഷം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം കൂടി വാങ്ങിയ ശേഷം 27ന് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പ്രാഥമിക നിര്‍ദേശങ്ങള്‍ ജില്ലാ സെക്രട്ടേറിയറ്റുകള്‍ ചര്‍ച്ച ചെയ്ത് കഴിഞ്ഞതോടെ സിപിഐഎം മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഏതാണ്ട് ധാരണ…

Read More

ലോക്സഭാ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ 10 ദിവസത്തിനകം തീരുമാനം; പ്രഖ്യാപനവുമായി കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ കേരളത്തിലെത്തി. താൻ പൂർണ ആരോഗ്യവാനാണെന്നും അസുഖം ഇല്ലെന്ന് കണ്ടെത്തിയെന്നും കെ സുധാകരൻ പറഞ്ഞു. ലോക്‌സഭാ സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ പത്ത് ദിവസത്തിനകം തീരുമാനമാകുമെന്നും കെപിസിസി പ്രസിഡന്‍റ് അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനം ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്തല്ലെന്നും ഇരട്ട പദവി എന്ന കാരണം കൊണ്ടാണെന്നും കെ സുധാകരൻ വിശദീകരിച്ചു. കണ്ണൂരിലും ആലപ്പുഴയിലും ആര് മത്സരിക്കുമെന്ന് 10 ദിവസത്തിനകം തീരുമാനിക്കുന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമാവധി സിറ്റിംഗ് എം പിമാർ തന്നെ മണ്ഡലങ്ങളില്‍…

Read More