
2030ഓടെ ലോജിസ്റ്റിക് സോണുകൾ 59 ആയി ഉയർത്താൻ ലക്ഷ്യമിട്ട് സൗദി അറേബ്യ
2030ൽ ലോജിസ്റ്റിക് സോണുകൾ 59 ആയി ഉയർത്താനാണ് ലക്ഷ്യമെന്ന് സൗദി ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ പറഞ്ഞു. റിയാദിൽ ആരംഭിച്ച വിതരണ ശൃംഖല സമ്മേളനത്തിൽ (സപ്ലൈ ചെയിൻ കോൺഫറൻസ്) നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 2030ഓടെ ലോജിസ്റ്റിക് മേഖലകളുടെ എണ്ണം നിലവിലെ 22ൽനിന്ന് 59ലേക്ക് എത്തിക്കാൻ ഗതാഗത-ലോജിസ്റ്റിക് സംവിധാനം പരിശ്രമം തുടരുകയാണ്. ഇത് മത്സരശേഷി വർധിപ്പിക്കുന്നതിനും വാണിജ്യ, വ്യവസായിക പ്രസ്ഥാനങ്ങളെ പിന്തുണക്കുന്നതിനും വിവിധ ഗതാഗത സംവിധാനങ്ങളെ ഏകീകരിക്കാനാണെന്നും മന്ത്രി പറഞ്ഞു. ഭരണകൂട പിന്തുണയിലൂടെ ദേശീയ…