
സൗദി അറേബ്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് പാർക്ക് ജിദ്ദ തുറമുഖത്ത് ഒരുങ്ങുന്നു
ചെങ്കടൽ തീരത്ത് ഒരു സംയോജിത വ്യാപാര കേന്ദ്രം സൃഷ്ടിക്കാനുള്ള ലോകത്തിന്റെ അഭിലാഷങ്ങളുടെ സാക്ഷാത്കാരമായി ജിദ്ദ ലോജിസ്റ്റിക് പാർക്കിന്റെ നിർമാണം പുരോഗമിക്കുന്നു.ദുബൈ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള പോർട്ട് ആൻഡ് കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർ കമ്പനിയായ ഡി.പി വേൾഡും സൗദി പോർട്ട് അതോറിറ്റിയും (മവാനി) 90 കോടി റിയാൽ ചെലവിൽ ജിദ്ദ ഇസ്ലാമിക് പോർട്ടിൽ ഒരുക്കുന്ന പാർക്കിന്റെ നിർമാണം കഴിഞ്ഞമാസമാണ് ആരംഭിച്ചത്. ചരക്കുവ്യന്യാസത്തിനുള്ള സൗദി അറേബ്യയിലെ ഏറ്റവും വലിയ സംയോജിത ലോജിസ്റ്റിക് പാർക്കായിരിക്കും ഇത്. 4,15,000 ചതുശ്ര മീറ്റർ ഗ്രീൻഫീൽഡ്…