വയനാട് തലപ്പുഴയിലെ അനുമതിയില്ലാതെ മരംമുറി; അന്വേഷണമാരംഭിച്ച് പ്രത്യേക അന്വേഷണ സംഘം

വയനാട് തലപ്പുഴ വനത്തിലെ വിവാദ മരം വെട്ടലില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഫോറസ്റ്റ് ചീഫ് കണ്‍സർവേറ്റർ നിയോഗിച്ച അന്വേഷണ സംഘം വനമേഖലയില്‍ മരങ്ങളുടെ ഇനവും മരക്കുറ്റികളുടെ അളവും പരിശോധിച്ചു. പത്ത് ദിവസത്തിന് ഉള്ളില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമർപ്പിക്കും. സംഭവത്തില്‍ അനുമതിയില്ലാതെ മരം മുറിച്ചതിന് 2 ഉദ്യോഗസ്ഥർ സസ്പെന്‍ഷനിലാണ്. തലപ്പുഴയില്‍ സോളാർ ഫെൻസ് സ്ഥാപിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ 73 മരങ്ങള്‍ അനുമതിയില്ലാതെ മുറിച്ചതില്‍ വിവാദം തുടരുമ്പോഴാണ് പ്രത്യേകസംഘം അന്വേഷണം ഏറ്റെടുക്കുന്നത്. വിവിധയിടങ്ങളില്‍ നിന്നുള്ള വനം വകുപ്പ്…

Read More

മുട്ടില്‍ മരംമുറിക്കേസിലെ തടികള്‍ ലേലത്തിന് അനുമതി തേടി വനംവകുപ്പ്

മുട്ടില്‍ മരംമുറിക്കേസില്‍ പിടിച്ചെടുത്ത തടികള്‍ ലേലം ചെയ്തു വില്‍ക്കാൻ അനുമതി തേടി വനംവകുപ്പ്. കല്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സൗത്ത് വയനാട് ഡിഎഫ്‌ഒ ഹര്‍ജി നല്‍കിയത്. മൂന്നുവര്‍ഷമായി 104 ഈട്ടി തടികള്‍ ഡിപ്പോയില്‍ ഒരേ കിടപ്പിലാണ്. വനംവകുപ്പിൻ്റെ കുപ്പാടി ഡിപ്പോയിലാണ് കോടികള്‍ വിലമതിക്കുന്ന മരത്തടികള്‍ സൂക്ഷിച്ചിരിക്കുന്നത്. മഞ്ഞും മഴയും വെയിലുമേറ്റ് തടികള്‍ നശിക്കുന്നതിനിടെയാണ് വനംവകുപ്പ് നീക്കം. ഹര്‍ജി കല്‍പ്പറ്റ കോടതി19ന് പരിഗണിക്കും. 500 വര്‍ഷം വരെ പഴക്കമുള്ള തടികളാണ് മരംമുറിക്കേസ് പ്രതികളായ ആൻ്റോ സഹോദരന്മാര്‍ മുറിച്ചു കടത്തിയത്….

Read More