മുറിയിൽ അതിക്രമിച്ച് കയറി സിനിമാ പ്രവര്‍ത്തകരെ മർദ്ദിച്ചെന്ന് പരാതി; തലയ്ക്ക് പരിക്കേറ്റ ഒരാൾ ഐസിയുവിൽ

മുറിയിൽ കിടന്നുറങ്ങുകയായിരുന്ന സിനിമാ പ്രവർത്തകരെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി മർദ്ദിച്ചതായി പരാതി. സംഘടിച്ചെത്തിയ ഒരു കൂട്ടം ആളുകൾ ആക്രമണം നടത്തിയതായാണ് പരാതി. കോഴിക്കോട് സ്വദേശി റെജില്‍, തിരുവന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സിനിമ ചിത്രീകരണത്തിന് മുന്നോടിയായി സെറ്റിടുന്നതിനെത്തിയ ആര്‍ട്ട് ജീവനക്കാരാണ് ആക്രമണത്തിന് ഇരയായത്. ഇതില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ജയസേനന്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തേടി. തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അര്‍ധ രാത്രിയില്‍ റൂമിനുള്ളില്‍ അതിക്രമിച്ച്…

Read More

‘ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ യുവാവിനൊപ്പം ലോഡ്ജിൽ കണ്ടു’; ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വാദം തള്ളി ജസ്നയുടെ പിതാവ്

ജെസ്‌നയോട് സാമ്യമുള്ള പെൺകുട്ടിയെ യുവാവിനൊപ്പം ലോഡ്ജിൽ കണ്ടെന്ന മുൻ ജീവനക്കാരിയുടെ വാദങ്ങൾ തള്ളി ജെസ്നയുടെ പിതാവ്. ലോഡ്ജിലെ മുൻ ജീവനക്കാരിയായ സ്ത്രീ പറയുന്നതിൽ ഒരു വസ്തുതയുമില്ലെന്ന് പിതാവ് പറഞ്ഞു. ‘ഒരുമാസം മുമ്പ് ഇതേ വിവരങ്ങളുമായി തന്നെ ചിലർ ബന്ധപ്പെട്ടിരുന്നു. വിവരമറിഞ്ഞപ്പോൾ സമാന്തര അന്വേഷണം നടത്തിയെങ്കിലും അതിലൊരു വാസ്തവവും ഇല്ലെന്ന് കണ്ടെത്തിയെന്നും’. അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഘടന മാറ്റാനുള്ള ശ്രമമാണ് ഇതെന്നും നിലവിൽ സി.ബി.ഐ കേസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും ജെസ്നയുടെ പിതാവ് പറഞ്ഞു. മുണ്ടക്കയത്തുള്ള ലോഡ്ജിൽ ജെസ്‌നയോട് സാമ്യമുള്ള…

Read More

ജസ്നയെ ആറ് വർഷം മുമ്പ് അതേ ലോഡ്ജിൽ വച്ച് കണ്ടിരുന്നു; മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ

ആറ് വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്ന് അപ്രത്യക്ഷയായ ജസ്നയോട് സാമ്യമുളള പെൺകുട്ടിയെ കണ്ടിരുന്നതായി ലോ​ഡ്ജിലെ മുൻ ജീവനക്കാരി. മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നതായി ആണ് ജീവനക്കാരി വെളിപ്പെടുത്തിയത്. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി പറഞ്ഞ‍ത്. ജസ്നയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്. എന്‍റെ ഫോട്ടോയോ പേരോ വരരുത് എന്ന് ആവശ്യപ്പെട്ടാണ് മുൻ ജീവനക്കാരി സംസാരിച്ചത് . ‘പത്രത്തിൽ പടം വന്നതു കൊണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞത്….

Read More

കൊച്ചിയിലെ ലോഡ്ജിൽ കുഞ്ഞ് മരിച്ച സംഭവം;  അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

കൊച്ചി കറുകപ്പള്ളിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ സ്വദേശിയായ അമ്മയെയും ഇവരുടെ സുഹൃത്തായ കണ്ണൂർ സ്വദേശിയെയുമാണ് കസ്റ്റഡിയിലെടുത്ത്. ഈ മാസം 1നാണ് ഇവർ ഒന്നരമാസം പ്രായമുള്ള ആൺകുട്ടിയുമായി എത്തി ലോഡ്ജിൽ മുറിയെടുത്തത്. ഞായറാഴ്ച പുലർച്ചെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരും മരണം സ്ഥിരീകരിച്ചു. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോൾ…

Read More

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് കൊച്ചിയിലെ ലോഡ്ജിൽ മരിച്ച നിലയില്‍

കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാപ്പ ചുമത്തി നാടുകടത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കതിരൂര്‍ സ്വദേശി കെ.വിഥുനിനെയാണ് എറണാകുളത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിഥുനിനെ കതിരൂര്‍ പൊലീസ് കാപ്പ ചുമത്തി ചൊവ്വാഴ്ചയാണ് നാടുകടത്തിയത്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോവിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ ഉത്തരവു പ്രകരമാണ് നാടുകടത്തല്‍ നടപടി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള…

Read More