
വന്ദേഭാരത് എക്സ്പ്രസ് ഓടിക്കാൻ തർക്കം; ലോക്കോ പൈലറ്റുമാർ തമ്മിൽ കൂട്ടയടി
രാജസ്ഥാനിൽ വന്ദേഭാരത് എക്സ്പ്രസ് ആര് ഓടിക്കുമെന്ന തർക്കത്തെ തുടർന്ന് ലോക്കോ പൈലറ്റുമാർ തമ്മിൽ കൂട്ടയടി. ഗംഗാപുർ സിറ്റി ജങ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പുതുതായി സർവീസ് ആരംഭിച്ച ആഗ്ര-ഉദയ്പുർ വന്ദേഭാരത് എക്സ്പ്രസ് ഓടിക്കുന്നത് സംബന്ധിച്ച അവകാശത്തർക്കമാണ് അടിയിൽ കലാശിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചയ്തു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായി. ആഗ്ര റെയിൽവേ ഡിവിഷനിലേയും കോട്ട ഡിവിഷനിലേയും ജീവനക്കാരാണ് തമ്മിലടിച്ചത്. വന്ദേഭാരത് ഓടിക്കാൻ നിയോഗിക്കപ്പെട്ട ലോക്കോ പൈലറ്റിനും അസിസ്റ്റന്റ് ലോക്കോ പൈലറ്റിനും സംഭവത്തിൽ പരിക്കേറ്റു. കാബിനിലേക്ക് ഇരച്ചുകയറിയ സംഘം ഇരുവരേയും…