
അക്കൗണ്ടുകളില്‍ നിന്നും പണം തട്ടാതിരിക്കാൻ ഇനി ആധാര്‍ കാര്‍ഡ് ലോക്ക് ചെയ്യാം
രാജ്യത്ത് ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ടതും മൂല്യവത്തായതുമായ രേഖകളില്‍ ഒന്നാണ് ഇന്ന് ആധാര്‍ കാര്‍ഡ്. മൊബൈല്‍ നമ്ബര്‍, പാൻ കാര്‍ഡ് തുടങ്ങിയവയുമായി ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തിരിക്കുന്നതിനാല്‍ സാമ്ബത്തിക തട്ടിപ്പിനുള്ള സാധ്യതയും ഏറെയാണ്. ഈ പ്രശ്നം ഒഴിവാക്കുന്നതിനായി, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരു പ്രത്യേക ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവര്‍ ആധാര്‍ നമ്ബര്‍, ബാങ്കിന്റെ പേര്, വിരലടയാളം എന്നിവ തട്ടിപ്പിന് ഉപയോഗിക്കുന്നു. ഈ തട്ടിപ്പില്‍ ഒടിപി ആവശ്യമില്ല. ഏറ്റവും…