പിഴ ചുമത്തിയാൽ യൂറോപ്പിലേക്കുള്ള എൽ.എൻ.ജി കയറ്റുമതി നിർത്തി വെക്കും ; മുന്നറിയിപ്പ് നൽകി ഖത്തർ എനർജി

യൂ​റോ​പ്യ​ൻ യൂണി​യ​ൻ ന​ട​പ്പാ​ക്കി​യ സു​സ്ഥി​ര​ത നി​യ​മ​ങ്ങ​ളു​ടെ പേ​രി​ൽ പി​ഴ ചു​മ​ത്തി​യാ​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി നി​ർ​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ എ​ന​ർ​ജി. ക​ഴി​ഞ്ഞ ദി​വ​സം ഫി​നാ​ൻ​ഷ്യ​ൽ ടൈം​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഖ​ത്ത​ർ ഊ​ർ​ജ​കാ​ര്യ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി സി.​ഇ.​ഒ​യു​മാ​യ സ​അ​ദ് ഷെ​രീ​ദ അ​ൽ ക​അ​ബി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഉ​ൽ​പാ​ദ​ന, വി​ത​ര​ണ​ങ്ങ​ൾ​ക്കി​ടെ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം, മ​നു​ഷ്യാ​വ​കാ​ശ-​തൊ​ഴി​ൽ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം എ​ന്നി​വ ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന കോ​ർ​പ​റേ​റ്റ് സ​സ്റ്റൈ​ന​ബി​ലി​റ്റി ഡ്യൂ ​ഡി​ലി​ജ​ൻ​സ് ഡി​റ​ക്ടി​വ് (സി.​എ​സ്.​ത്രീ.​ഡി) നി​യ​മ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ക​മ്പ​നി​ക​ൾ​ക്ക് ആ​ഗോ​ള…

Read More