
ലിവ ഈത്തപ്പഴ ഫെസ്റ്റിവെല്ലിന് തുടക്കം
രണ്ടാമത് ലിവ ഈത്തപ്പഴ ഫെസ്റ്റിവലിന് തുടക്കമായി. ഭരണാധികാരിയുടെ അല്‍ ദഫ്ര മേഖലയിലെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആൽ നഹ്യാന്റെ മേൽ നോട്ടത്തിലാണ് ലിവ സിറ്റിയില്‍ ഈത്തപ്പഴമേള നടക്കുന്നത്. അബൂദബി കൾചറല്‍ പ്രോഗ്രാംസ് ആന്‍ഡ് ഹെറിറ്റേജ് ഫെസ്റ്റിവല്‍സ് കമ്മിറ്റിയും അബൂദബി ഹെറിറ്റേജ് ക്ലബും ചേര്‍ന്ന് സംഘടിപ്പിക്കുന്നതാണ് മേള. വിളവെടുപ്പ് കാലത്തിന്റെ ആഘോഷം, ഈത്തപ്പനയും അവയുടെ ഉല്പന്നങ്ങളും ദേശീയ സമ്പത്താണെന്നും സാംസ്കാരിക പൈതൃകത്തിലെ അഭിവാജ്യ ഘടകമാണെന്നും എടുത്തുകാട്ടുകയാണ് മേളയുടെ ലക്ഷ്യം. ഉല്പാദകരെയും വ്യാപാരികളെയും നിക്ഷേപകരെയും തമ്മില്‍ ബന്ധിപ്പിക്കാന്‍…