ലിവ ഈത്തപ്പഴ ഫെസ്റ്റിവെല്ലിന് തുടക്കം

ര​ണ്ടാ​മ​ത് ലി​വ ഈ​ത്ത​പ്പ​ഴ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. ഭ​ര​ണാ​ധി​കാ​രി​യു​ടെ അ​ല്‍ ദ​ഫ്ര മേ​ഖ​ല​യി​ലെ പ്ര​തി​നി​ധി ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്‍റെ മേൽ നോട്ടത്തിലാണ് ലി​വ സി​റ്റി​യി​ല്‍ ഈ​ത്ത​പ്പ​ഴ​മേ​ള ന​ട​ക്കു​ന്ന​ത്. അ​ബൂ​ദ​ബി ക​ൾ​ച​റ​ല്‍ പ്രോ​ഗ്രാം​സ് ആ​ന്‍ഡ് ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ല്‍സ് ക​മ്മി​റ്റി​യും അ​ബൂ​ദ​ബി ഹെ​റി​റ്റേ​ജ് ക്ല​ബും ചേ​ര്‍ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ് മേ​ള. വി​ള​വെ​ടു​പ്പ് കാ​ല​ത്തി​ന്‍റെ ആ​ഘോ​ഷം, ഈ​ത്ത​പ്പ​ന​യും അ​വ​യു​ടെ ഉ​ല്‍പ​ന്ന​ങ്ങ​ളും ദേ​ശീ​യ സ​മ്പ​ത്താ​ണെ​ന്നും സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തി​ലെ അ​ഭി​വാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും എ​ടു​ത്തു​കാ​ട്ടു​ക​യാ​ണ് മേ​ള​യു​ടെ ല​ക്ഷ്യം. ഉ​ല്‍പാ​ദ​ക​രെ​യും വ്യാ​പാ​രി​ക​ളെ​യും നി​ക്ഷേ​പ​ക​രെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കാ​ന്‍…

Read More

അജ്മാന്‍ ലിവ ഈത്തപ്പഴമേള നീട്ടിവെച്ചു

വ്യാ​ഴാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന ലി​വ ഈ​ത്ത​പ്പ​ഴ മേ​ള നീ​ട്ടി​വെ​ച്ചു. അ​ബൂ​ദ​ബി രാ​ജ​കു​ടും​ബാം​ഗം ശൈ​ഖ് സ​ഈ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് യു.​എ.​ഇ​യി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ മൂ​ന്നു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ്‌ ന​ട​പ​ടി. ജൂ​ലൈ 27 മു​ത​ല്‍ 30 വ​രെ ന​ട​ക്കേ​ണ്ട മേ​ള ജൂ​ലൈ 31 മു​ത​ല്‍ ആ​ഗ​സ്റ്റ്‌ മൂ​ന്നു വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More