മഹാരാഷ്ട്രയിൽ മകനേയും ലിവിങ് പങ്കാളിയേയും കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കി

മകനേയും ലിവിങ് പങ്കാളിയേയും കൊലപ്പെടുത്തി ജീവനൊടുക്കി യുവാവ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഹോട്ടൽ മുറിയിലാണ് 30 കാരനായ സച്ചിൻ വിനോദ്കുമാർ റൗട്ട് തന്റെ പങ്കാളിയേയും മകനേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സച്ചിൻ വിനോദ്കുമാർ റൗട്ട്, നസ്‌നിൻ, മകൻ യുഗ് എന്നിവരാണ് മരിച്ചത്. നസ്‌നിനേയും മകനായ യുഗിനേയും കൊലപ്പെടുത്തി സച്ചിൻ വിനോദ്കുമാർ ജീവനൊടുക്കുകയായിരുന്നു. ഹോട്ടൽ മുറിയിൽ ജീവനക്കാരാണ് മൃതദേഹങ്ങൾ കണ്ടത്. ഉടൻ തന്നെ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സച്ചിൻ വിനോദ് കുമാറിനെ സീലിംഗ് ഫാനിൽ…

Read More