കരള്‍ രോഗങ്ങള്‍ കൂട്ടും പാനീയങ്ങള്‍; ഇവ ഒഴിവാക്കണം

ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും, ദഹനം കൃത്യമായി നടക്കാനും, കരള്‍ ആരോഗ്യത്തോടെ ഇരിക്കേണ്ടത് അനിവാര്യമാണ്. സ്വയം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള അവയവമാണ് കരള്‍ എങ്കിലും നമ്മള്‍ അമിതമായി കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതും, മധുരം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതും, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതുമെല്ലാം നമ്മുടെ കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാവുകയും, ഇത് ഫാറ്റിലിവര്‍ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. കരളിന്റെ ആരോഗ്യം നശിപ്പിക്കുന്നതും, പ്രത്യേകിച്ച്, ഫാറ്റിലിവര്‍ പോലെയുള്ള രോഗാവസ്ഥകള്‍ ഉള്ളവര്‍ കഴിക്കാന്‍…

Read More

ഹൃദയം വലതുവശത്തും കരൾ ഇടതുവശത്തും; കർണാടകയിലെ അപൂർവ ‘സ്ത്രീഹൃദയം’

കർണാടക ബെൽഗാം സ്വദേശിനിയായ മധ്യവയസ്‌ക ഡോക്ടർമാർക്കു വിസ്മയമാണ്. അവളുടെ ഹൃദയവും കരളുമാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. സാധാരണ മനുഷ്യരുടെ ഹൃദയം ഇടതുവശത്തും കരൾ വലതുവശത്തുമാണ്. എന്നാൽ സവിത സുനില ചൗഗലെ എന്ന അമ്പതുകാരിയുടെ ഹൃദയം വലതുവശത്തും കരൾ ഇടതുവശത്തുമാണ്. വ്യത്യസ്തമായ ശരീരഘടനയാണ് ഉള്ളതെങ്കിലും ആരോഗ്യപ്രശ്‌നങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല. ഭർത്താവ് സുനിലിനും മകൻ സുമിത്തിനുമൊപ്പം ആരോഗ്യകരവും സ്വാഭാവികവുമായ ജീവിതം നയിക്കുകയാണു സവിത. സവിതയുടെ ശരീരത്തിൽ ഇടത് ശ്വാസകോശം വലതുവശത്തും വലത് ശ്വാസകോശം ഇടതുവശത്തുമാണ്. ഇതിനെ മെഡിക്കൽ ഭാഷയിൽ സിറ്റസ് ഇൻവേഴ്‌സസ് എന്നാണു…

Read More

സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ വിജയം

സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ  പൂർത്തിയായി.  അഞ്ച് വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയായത്. കുഞ്ഞിന്‍റെ അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.  രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്‍റേഷൻ. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ. അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിത്.  സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം…

Read More

സാമന്തയുടേത് പൊതുജനാരോ​ഗ്യത്തെ അപകടത്തിലാക്കുന്ന അറിവ്; വിമർശനവുമായി ഡോക്ടർ

വൈറൽ അണുബാധകളെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സാമന്ത റൂത് പ്രഭുവിന്റെ വാദത്തിനെതിരേ രൂക്ഷവിമർശനവുമായി ഡോ. സിറിയക് എബി ഫിലിപ്സ്. ലിവർ ഡോക്ടർ എന്നപേരിൽ പ്രശസ്തനായ ഇദ്ദേഹം ട്വിറ്ററിലൂടെയാണ് സാമന്ത പങ്കുവെച്ച അശാസ്ത്രീയമായ ചികിത്സാരീതിയേ വിമർശിച്ച് കുറിച്ചത്. സാധാരണ വൈറൽ അണുബാധയ്ക്ക് മരുന്നെടുക്കുംമുമ്പ് മറ്റൊരുരീതി പരീക്ഷിക്കൂ എന്നും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്യൂ എന്നുമാണ് സാമന്ത ചിത്രംസഹിതം കുറിച്ചത്. എന്നാൽ നിർഭാ​ഗ്യകരമെന്നു പറയട്ടെ ആരോ​ഗ്യ-ശാസ്ത്ര വിഷയങ്ങളിൽ നിരക്ഷരയാണ് സാമന്ത എന്നുപറഞ്ഞാണ്…

Read More