
‘ലിവിങ് ടുഗെദർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാൻ വെബ് പോർട്ടൽ തുടങ്ങണം’: സർക്കാരിനോട് നിർദ്ദേശിച്ച് രാജസ്ഥാൻ ഹൈക്കോടതി
ലിവിങ് ടുഗെദർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി ഒരു വെബ് പോർട്ടൽ ആരംഭിക്കാൻ രാജസ്ഥാൻ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ജഡ്ജി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. സംരക്ഷണം ആവശ്യപ്പെട്ട് ലിവ്-ഇൻ ദമ്പതികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. അത്തരമൊരു നിയമം നടപ്പാക്കുന്നത് വരെ, ബന്ധപ്പെട്ട അധികൃതർ ലിവ് ഇൻ റിലേഷൻഷിപ്പുകൾ രജിസ്റ്റർ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്തുന്നതുവരെ ലിവ് ഇൻ ബന്ധങ്ങൾ ട്രിബ്യൂണലോ സർക്കാർ അധികൃതരോ രജിസ്റ്റർ ചെയ്യണമെന്നാണ് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടത്….