കേരളവും തമിഴ്‌നാടും ബിജെപിയിൽനിന്ന് ഭീഷണി നേരിടുന്നു: ഉദയനിധി സ്റ്റാലിൻ

കേരളവും തമിഴ്‌നാടും ബിജെപിയിൽനിന്ന് ഭീഷണി നേരിടുകയാണെന്നും അതിനെ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു സംസ്‌കാരം’ എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും കേന്ദ്രീകൃത പരീക്ഷകളെ ഡിഎംകെ എതിർക്കുമെന്നും ഉദയനിധി പറഞ്ഞു. പുരോഗമന ശക്തികളുടെ സ്വാധീനം മൂലമാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഫാഷിസ്റ്റ് ശക്തികൾക്ക് ഇടം ലഭിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് സ്വകാര്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉദയനിധി. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതും സംസ്‌കൃതത്തിന് പ്രാധാന്യം നൽകുന്നതും ഡിഎംകെ ശക്തമായി എതിർക്കുമെന്നും…

Read More

‘സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു, എം.ടി. എന്നോടു ക്ഷമിക്കണം’: ബാലചന്ദ്രൻ ചുള്ളിക്കാട്

സാഹിത്യ പ്രഭാഷണ പരിപാടി താൻ അവസാനിപ്പിച്ചെന്നും ഇനിയൊരിക്കലും ആ പണി ചെയ്യില്ലെന്ന് തീരുമാനിച്ചെന്നും എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. ആശാൻ കവിതയെക്കുറിച്ച് തുഞ്ചൻപറമ്പിൽ പ്രഭാഷണം നടത്താൻ എം ടി വാസുദേവൻ നായരുടെ നിർദേശ പ്രകാരം വിളി വന്നപ്പോഴാണ് ചുള്ളിക്കാട് മറുപടി നൽകിയത്. എംടിയുമായുള്ള സ്‌നേഹാദരപൂർണ്ണമായ വ്യക്തിബന്ധത്തെ കുറിച്ച് പരാമർശിക്കുന്ന കുറിപ്പിൽ, ‘പ്രിയപ്പെട്ട എം ടി വാസുദേവവൻ നായർ, അങ്ങ് എന്നോടു സർവാത്മനാ ക്ഷമിക്കണം’ എന്നും ചുള്ളിക്കാട് ആവശ്യപ്പെട്ടു. ഈയിടെ സമൂഹത്തിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് തന്നെ ഈ തീരുമാനത്തിലേക്ക്…

Read More

കേരളത്തിൽ സാംസ്കാരിക പ്രവർത്തകർക്ക് അഭിപ്രായം പറയാൻ മടിയില്ല; കുരീപ്പുഴ ശ്രീകുമാർ

കേരളത്തിൽ സംസ്കാരിക പ്രവർത്തകർക്ക് അഭിപ്രായം തുറന്ന് പറയാൻ മടിയില്ലെന്ന് കവി കുരീപുഴ ശ്രീകുമാർ. എന്നാൽ, താൻ അഭിപ്രായങ്ങൾ പരസ്യപ്പെടുത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട​പ്പോൾ ടി പിയുടെ മാതാവിനെ പോയി കണ്ടിരുന്നുവെന്നും എന്നാൽ, അത് പരസ്യപ്പെടുത്താൻ ഒരു പത്ര ഓഫീസിലും ചെന്നിരുന്നില്ലെന്നും കുരീപ്പുഴ ശ്രീകുമാർ വ്യക്തമാക്കി. കേരള സാഹിത്യ അക്കാദമിയില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യോല്‍സവത്തില്‍ പ്രതിഫലം കുറഞ്ഞതിന് വിമർശനം ഉന്നയിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിനെക്കുറിച്ചുള്ള ചോദ്യത്തോട് കവികൾക്ക് കിട്ടുന്ന സ്നേഹവും…

Read More

യുനെസ്കോ സാഹിത്യ നഗര പദവിയിൽ ഇടം നേടി കോഴിക്കോട്

യുനെസ്കോയുടെ സാഹിത്യ നഗര പദവിയിൽ ഇടം നേടി കോഴിക്കോട്. ലോക നഗര ദിനത്തിൽ 55 പുതിയ നഗരങ്ങൾ യുനെസ്‌കോ തെരഞ്ഞെടുത്തിരിക്കുകയാണ്. ഇക്കൂട്ടത്തിലാണ് കോഴിക്കോടും ഇടം നേടിയത്. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന ആദ്യ നഗരമാണ് കോഴിക്കോട്. ഈ പദവി ലഭിക്കുന്നതിനായി നേരത്തെ തന്നെ കോർപ്പറേഷൻ ശ്രമം ആരംഭിച്ചിരുന്നു. ഇതി​െൻറ ഭാഗമായി 2014ൽ ഈ പദവി കൈവരിച്ച പ്രാഗ് നഗരത്തിലെ അധികൃതരുമായി മേയർ ബീന ഫിലിപ് ഓൺലൈനിൽ ചർച്ച നടത്തിയിരുന്നു. കലയും സാഹിത്യവും സംസ്‌കാരവും ഒന്നിക്കുന്ന നഗരത്തിലെ പ്രവർത്തനങ്ങൾ…

Read More