
സാഹിത്യമത്സരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു
മലയാള സാഹിത്യവേദി / മലയാളി റൈറ്റേഴ്സ് ഫോറം ജിസിസിയിലുള്ള എഴുത്തുകാർക്കായി കഥ, കവിത, ലേഖന മത്സരങ്ങൾ നടത്തുന്നു. ‘സമകാലീന രാഷ്ട്രീയവും ഇന്ത്യയുടെ ഭാവിയും’ എന്നതാണ് ലേഖനവിഷയം. ചെറുകഥ, കവിത എന്നിവയ്ക്ക് പ്രത്യേക വിഷയങ്ങൾ ഇല്ല. ചെറുകഥ അഞ്ച് പേജിൽ കവിയാൻ പാടില്ല. അച്ചടി / ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതാകരുത്. രചന മൗലികമായിരിക്കണം. രചയിതാവിന്റെ പേര് സൃഷ്ടിയിൽ ഉൾപ്പെടുത്തരുത്. രചയിതാവിനെ കുറിച്ചുള്ള വിവരങ്ങൾ പ്രത്യേകം സൃഷ്ടിയോടൊപ്പം അയക്കണം. കൂടാതെ ജിസിസിയിൽ താമസക്കാരനാണെന്ന് തെളിയിക്കുന്നതിനുള്ള നിയമാനുസൃത തിരിച്ചറിയൽ രേഖയുടെ കോപ്പി…