
സാക്ഷരതാ മിഷന്‍ അതോറിറ്റിയെയും, സാക്ഷരതാ പ്രേരക്മാരെയും തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ഭാഗമാക്കും
കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയെയും സാക്ഷരതാ പ്രേരക്മാരെയും തദ്ദേശസ്വയം ഭരണ വകുപ്പിന്‍റെ ഭാഗമാക്കും. പ്രേരക്മാര്‍ക്ക് ഓണറേറിയം നൽകുന്നത് സംബന്ധിച്ച സർക്കാർ വിഹിതവും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ വഹിക്കേണ്ട വിഹിതവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ധനവകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇതിന് തദ്ദേശ സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് പുറപ്പെടുവിക്കുന്ന തീയതി വരെയുള്ള ഓണറേറിയം കുടിശ്ശിക, നിലവിലെ പോലെ സാക്ഷരതാ മിഷൻ വിഹിതവും സർക്കാർ വിഹിതവും എന്ന നിലയിൽ കൊടുക്കുന്നതിനും അനുമതി നല്‍കി. മിഷന്റെ തനത് ഫണ്ടുപയോഗിച്ച്…