
എന്നെയും ജ്യേഷ്ഠനെയും അടുത്തിരുത്തി അമ്മ പാടിത്തന്ന പാട്ടുകേട്ടാണു ഞങ്ങള്‍ വളര്‍ന്നത്: മോഹന്‍ലാല്‍
മലൈക്കോട്ട വാലിബനാണ് മോഹന്‍ലാലിന്റെ പുതിയ റിലീസ്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നേര് ഹിറ്റ് ആയി തിയറ്ററുകള്‍ കീഴടക്കുകയാണ്. നടന്‍ മാത്രമല്ല, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ താരവും മോഹന്‍ലാലാണ്. തന്റെ സംഗീത താത്പര്യത്തെക്കുറിച്ചും പാടിയ പാട്ടുകളെക്കുറിച്ചും മോഹന്‍ലാല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് യേശുദാസിനെപ്പോലെ ആകാന്‍ കൊതിച്ച നാളുകളുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ വാക്കുകള്‍- യേശുദാസിനെപ്പോലെ പാടണമെന്നു കുട്ടിക്കാലത്ത് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു.എന്റെ അമ്മ നന്നായി പാടുമായിരുന്നു. ശാസ്ത്രീയ സംഗീതം അമ്മ…