മദ്യം ഇനി ഓൺലൈൻ വഴിയും?; പദ്ധതി പരിഗണനയിലെന്ന് സ്വിഗ്ഗിയും സൊമാറ്റോയും അടക്കമുള്ള പ്ലാറ്റ്‌ഫോമുകൾ

ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗി, ബിഗ്ബാസ്‌ക്കറ്റ്, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഡെലിവറിയിൽ മദ്യം ഉൾപ്പെടുത്താൻ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ടുകൾ. ബിയർ, വൈൻ തുടങ്ങിയ ആൽക്കഹോൾ ഉൽപ്പന്നങ്ങളുടെ ഡെലിവറി ഉടൻതന്നെ ആരംഭിക്കുമെന്നാണ് സൂചന. കേരളം, ന്യൂഡൽഹി, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പൈലറ്റ് പ്രോജക്ടുകൾ നടത്തുന്നുണ്ടെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. പദ്ധതിയുടെ ഗുണദോഷങ്ങൾ പ്ലാറ്റ്‌ഫോമുകൾ പരിശോധിക്കുകയാണെന്ന് എക്‌സിക്യൂട്ടീവുകൾ വ്യക്തമാക്കി. നിലവിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും മദ്യം…

Read More

ഡ്രൈ ഡേയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ എക്സൈസ് പരിശോധന; അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവും ചാരായവും പിടിച്ചെടുത്തു

കഴിഞ്ഞ ദിവസത്തെ ഡ്രൈ ഡേയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ എക്സൈസ് നടന്ന പരിശോധനകളിൽ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവും ചാരായവും പിടിച്ചെടുത്തു. മാവേലിക്കര താമരക്കുളത്ത് 10.6 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം സൂക്ഷിച്ചു വച്ച് വിൽപ്പന നടത്തിയതിന് താമരക്കുളം സ്വദേശി മനോഹരൻ (59) എന്നയാളെ അറസ്റ്റു ചെയ്തു. നൂറനാട് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി.സുനിൽ കുമാറും സംഘവുമാണ് മദ്യ ശേഖരം കണ്ടെടുത്തത്. പാലക്കാട് കണ്ണാടി വില്ലേജിൽ അനധികൃത വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 59 ലിറ്റർ…

Read More

കേരളത്തിലേക്ക് വൻകിട മദ്യ കമ്പനികൾ എത്തുന്നു: അനുമതി തേടി ബക്കാർഡി

വീര്യം കുറഞ്ഞ മദ്യ വിൽപ്പനയ്‌ക്കായി വൻകിട കമ്പനികൾ കേരളത്തിലേക്ക് എത്തുന്നു. ഹോട്ടി വൈനിന്റെ മറവിലാണ് വീര്യം കുറഞ്ഞ മദ്യവുമായി വൻകിട മദ്യ കമ്പനികൾ സംസ്ഥാനത്തേക്ക് വരുന്നത്. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ ബക്കാർഡി അനുമതി തേടി രംഗത്തെത്തി. തദ്ദേശീയമായി ഹോട്ടി വൈൻ ഉൽപ്പാദിപ്പിക്കുമെന്നായിരുന്നു സർക്കാർ നൽകിയ വാഗ്ദാനം. കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യം വെച്ച് ധാന്യങ്ങൾ ഒഴികെയുള്ള പഴവർഗ്ഗങ്ങളിൽ നിന്നും മദ്യം ഉത്പാദിപ്പിക്കാനായിരുന്നു സർക്കാർ തീരുമാനം. ഇതിലൂടെ സംസ്ഥാനത്ത് അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നായിരുന്നു വാദം. വീര്യം…

Read More

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം: മുഖ്യ പ്രതി പിടിയിൽ

തമിഴ്നാട്ടിനെ ​ഞെട്ടിച്ച കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ വ്യാജമദ്യം വിതരണം ചെയ്ത പ്രതി പിടിയിൽ. 55 പേരുടെ മരണത്തിനിടയാക്കിയ കേസിൽ ചിന്നദുരൈ ആണ് പിടിയിലായത്. ചിന്നദുരൈയാണ് പ്രദേശത്ത് മദ്യം വിതരണം ചെയ്തതെന്നാണ് കണ്ടെത്തൽ. 3 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.അ​തേസമയം നിരവധി പേരാണ് ഇപ്പോഴും വിവി ആശുപത്രികളിൽ ചികിത്സയിലുള്ളത് മരിച്ചവരിൽ 29 ​പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനും മറ്റുനടപടികൾക്കും ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തതായി ജില്ലാ കലക്ടർ പ്രശാന്ത് എം.എസ് പറഞ്ഞു.ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് പേരുടെ നിലയിൽ പുരോഗതിയുണ്ട്. എന്നാൽ 12ലേറെ ആളുകളാണ്…

Read More

മദ്യനയക്കേസ്; കെജ്രിവാളിന് ഉടൻ മോചനമില്ല: ജയിലിൽ തുടരും

 മദ്യനയക്കേസിൽ വിചാരണ കോടതിയിൽ ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ജയിൽ മോചനം വൈകും. ജാമ്യം നൽകിയത് സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി ഇഡി ഹര്‍ജിയിൽ വിധി പറയാൻ രണ്ട് മൂന്ന് ദിവസം സമയം വേണമെന്ന് പറഞ്ഞു. കേസ് ഈ മാസം 25 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു. ഇതോടെയാണ് ജയിൽ മോചനം വൈകുന്നത്. വിധി പറയുന്നത് വരെ കെജ്രിവാളിന്‍റെ ജാമ്യം തത്കാലത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി തുടരും. ഇന്ന് ഉച്ചയോടെ കെജ്രിവാൾ പുറത്തിറങ്ങുമെന്നാണ്…

Read More

മദ്യനിർമാണശാലയിൽ ബാലവേല ചെയ്ത് 50 കുട്ടികളെ രക്ഷപ്പെടുത്തി; ബാലാവകാശ കമ്മീഷൻ കേസെടുത്തു

ധ്യപ്രദേശിലെ മദ്യ നിർമ്മാണ ശാലയിൽ ബാലവേലക്കിരയാക്കിയ 50 കുട്ടികളെ കണ്ടെത്തി രക്ഷപ്പെടുത്തി. സ്ഥാപനത്തിൽ കുട്ടികളെ എത്തിച്ച് 15 മണിക്കൂറോളം ജോലിയെടുപ്പിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ബാലാവകാശ കമ്മീഷന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫാക്ടറി ഉടമയ്ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസ് എടുത്തു.

Read More

‘പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല’: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്‌ക്ക് നീക്കം

സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് കളമൊരുക്കുന്ന ശബ്ദസന്ദേശം പുറത്ത്. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ രണ്ടര ലക്ഷം രൂപ നൽകണമെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ ശബ്ദസന്ദേശത്തിൽ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് ബാർ ഉടമകൾക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ…

Read More

ഐടി പാർക്കുകളിൽ മദ്യശാല; രാവിലെ 11 മുതൽ രാത്രി 11 വരെ: സർക്കാർ നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം

ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടിയുണ്ടാകും. പ്രതിപക്ഷ എംഎൽഎമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാർ നീക്കം. ഐ ടി പാർക്കുകൾക്ക് എഫ്എൽ 4 സി ലൈസൻസ് നൽകും. ലൈസൻസ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവർത്തന സമയം രാവിലെ 11 മുതൽ രാത്രി 11 വരെയാണ്. ഐ ടി പാർക്ക് നേരിട്ടോ, പ്രമോട്ടർ പറയുന്ന കമ്പനിക്കോ നടത്തിപ്പ് നൽകും.  ഭാവിയിൽ പാർക്കുകളിൽ വെവ്വേറെ ലൈസൻസ് നൽകേണ്ടി വരുമെന്ന…

Read More

കാറിൽ സഞ്ചരിച്ച് നാട്ടിൽ മദ്യവിൽപ്പന: അഞ്ച് ലിറ്ററും അഞ്ഞൂറ് രൂപയുമായി യുവാവ് പിടിയിൽ

കാറിൽ സഞ്ചരിച്ച് അനധികൃത മദ്യവിൽപ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടുക്കൽ കണിയാരുകോണം ദീപേഷ് ഭവനിൽ ദീപേഷ് കുമാറിനെ (36) ചടയമംഗലം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കടയ്ക്കൽ അഞ്ചുംമുക്കിൽ നിന്ന് ദേവി ക്ഷേത്ര ചിറയുടെ ഭാഗത്തേക്ക് നീളുന്ന കോൺക്രീറ്റ് പാതയിൽ മദ്യവിൽപ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്.പത്ത് കുപ്പികളിലായി ചില്ലറ വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും വിൽപ്പനയിലൂടെ ലഭിച്ച 500 രൂപയും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. സഞ്ചരിച്ച കാറും പിടിച്ചെടുത്തു….

Read More

ഡൽഹി മദ്യനയ കേസിൽ കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ഡൽഹി മദ്യനയ കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ ഡൽഹി റൗസ് അവന്യൂ കോടതി ഏപ്രിൽ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നേരത്തെ സിബിഐ കസ്റ്റഡിയിലായിരുന്ന കവിതയെ കസ്റ്റഡിയിൽ വേണ്ടെന്ന് സിബിഐ അറിയിച്ചതിനെ തുടർന്നാണ് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റിയത്. പ്രത്യേക കോടതിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷം സിബിഐ ഉദ്യോഗസ്ഥർ അടുത്തിടെ കവിതയെ ജയിലിൽ ചോദ്യം ചെയ്തിരുന്നു. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകൾ കൂടിയായ കവിതയെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡി…

Read More