
ഡൽഹി മദ്യനയ അഴിമതിക്കേസിൽ മനീഷ് സിസോദിയയ്ക്ക് ജാമ്യം
ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം. സിബിഐ, ഇ.ഡി കേസുകളിൽ ഉപാധികളോടെയാണു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 16 മാസത്തെ ജയിൽവാസത്തിന് ഒടുവിലാണ് സിസോദിയ പുറത്തേക്ക് ഇറങ്ങുന്നത്. രണ്ടു ലക്ഷം രൂപയുടെ ബോണ്ട് നൽകുകയും പാസ്‌പോർട്ട് സറണ്ടർ ചെയ്യുകയും വേണം.