സിംഹങ്ങളുടെ പേര് വിവാദം; വിഎച്ച്പി നൽകിയ ഹർജിയിൽ സർക്കാരിൽനിന്ന് കൽക്കട്ട ഹൈക്കോടതി റിപ്പോർട്ട് തേടി

പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തിൽ വിഎച്ച്പി നൽകിയ ഹർജിയിൽ സർക്കാരിൽനിന്ന് കൽക്കട്ട ഹൈക്കോടതി റിപ്പോർട്ട് തേടി. ഹർജിക്കാർ ഉന്നയിക്കുന്ന പേര് പെൺ സിംഹത്തിന് നൽകിയിട്ടുണ്ടോയെന്ന് റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം. ഹർജി പരിഗണിച്ചപ്പോൾ പെൺ സിംഹത്തിന് സീത ദേവിയുടെ പേര് നൽകിയതിലാണ് പരാതിയെന്ന് വിഎച്ച്പിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് സീത എന്ന പേരിൽ എന്താണ് ബുദ്ധിമുട്ട് എന്ന് കൽക്കട്ട ഹൈക്കോടതി ജൽപൈഗുരി സർക്യൂട്ട് ബെഞ്ച് ജഡ്ജ് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ…

Read More