മെസി മാജിക്കിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്റർ മയാമി; 3-1 ന് ഒര്‍ലാന്‍ഡോ സിറ്റിയെ തകർത്തു

അമേരിക്കയില്‍ മെസി കുതിപ്പ് തുടരുകയാണ്. ലീഗ്‌സ് കപ്പില്‍ മെസിയുടെ ഇരട്ട ഗോളിന്‍റെ മികവില്‍ ഇന്‍റര്‍ മയാമി ഒര്‍ലാന്‍ഡോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തു. മെസിയുടെ ഗോളില്‍ മുന്നിലെത്തിയ മയാമിയെ പതിനേഴാം മിനിറ്റില്‍ സെസാര്‍ അറൗജോയുടെ ഗോളിലൂടെ ഒര്‍ലാന്‍ഡോ സമനിലയില്‍ പിടിച്ചിരുന്നു. മഴമൂലം വൈകി ആരംഭിച്ച മത്സരത്തില്‍ ഏഴാം മിനിറ്റിലായിരുന്നു മെസി മയാമിക്കായി ആദ്യ ഗോളടിച്ചത്. സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജോസഫ് മാര്‍ട്ടിനെസ് പെനല്‍റ്റിയിലൂടെ മയാമിയെ വീണ്ടും മുന്നിലെത്തിച്ചു. 72-ാം…

Read More

അമേരിക്കയിലെ അരങ്ങേറ്റം ഗംഭീരമാക്കി മെസി ; ഇന്റർ മയാമിക്കായി വിജയ ഗോൾ നേടി തുടക്കം

അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇന്റർ മയാമിക്കായി വിജയ ഗോൾ നേടി ലയണൽ മെസ്സി. മത്സരത്തിൽ പകരക്കാരന്റെ റോളിൽ ഇറങ്ങിയാണ് മെസ്സി ഗോൾ നേടിയത്. അമേരിക്ക – മെക്സിക്കോ ലീഗ്സ് കപ്പ് ടൂർണമെന്റിൽ ക്രൂസ് അസൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്റർ മയാമി തകർത്തത്. മെസ്സിയുടെ വരവ് പ്രമാണിച്ച് കപ്പാസിറ്റി ഉയർത്തിയെങ്കിലും, തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലാണ് മയാമി മത്സരം പൂർത്തിയാക്കിയത്. മെസ്സിയുടെ കളി കാണാൻ യുഎസ് ടെന്നീസ് താരം സെറീന വില്യംസ്, ഇന്റർ മയാമി ഉടമയും മുൻ ഇംഗ്ലിഷ് ഫുട്ബോൾ…

Read More

ഫുട്‌ബോള്‍ കളി മാത്രമല്ല; അഭിനയിക്കാനും അറിയാമെന്ന് മെസി, പരമ്പര പ്രേക്ഷകരിലേക്ക്

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം മെസി ഇനി അഭിനയരംഗത്തും. നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് താരം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആരാധകര്‍ക്കു മുന്നിലെത്തുന്നത്. അര്‍ജന്റീനയിലെ പ്രശസ്ത ടെലിവിഷന്‍ സീരീസായ ലോസ് പ്രൊട്ടക്ടേഴ്‌സി (ദ പ്രൊട്ടക്ടേഴ്‌സ്) ലാണ് മെസി അഭിനയിക്കുന്നത്. ഏകദേശം അഞ്ച് മിനിറ്റോളം വരുന്ന അതിഥിവേഷമാണ് സീരീസില്‍ മെസി അഭിനയിക്കുന്നത്. ആദ്യമായാണ് മെസി ഒരു വെബ് സീരീസിന്റെ ഭാഗമാകുന്നത്. ഫുട്‌ബോള്‍ ഏജന്‍സികളുടെ കഥ പറയുന്ന സീരീസില്‍ മെസിയായിട്ട് തന്നെയാണ് താരം എത്തുന്നത്. മൂന്ന് ഫുട്‌ബോള്‍ ഏജന്‍സികള്‍ താരത്തെ സമീപിക്കുകയും…

Read More

മെസ്സിയുടെ പാസുകള്‍ പോലും ഓരോ കലാസൃഷ്ടികളാണ് – റോജര്‍ ഫെഡറര്‍

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് യാതൊരു ആമുഖവും വേണ്ടാത്ത താരമാണ് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. ലോക കായിക രംഗത്തെ ഏറ്റവും വലിയ ബ്രാന്‍ഡുകളില്‍ ഒന്ന്. ടൈം മാഗസിനിന്റെ 2023-ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളായി മെസ്സി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. മെസ്സിയുടെ ഈ നേട്ടത്തിനു പിന്നാലെ അദ്ദേഹത്തിന് ആദരവര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ടൈം മാഗസിനില്‍ തന്നെയാണ് ഫെഡററുടെ കുറിപ്പ്. ‘ലയണല്‍ മെസ്സിയുടെ ഗോള്‍ സ്‌കോറിങ് റെക്കോഡുകളും ചാമ്പ്യന്‍ഷിപ്പ് വിജയങ്ങളും ഇവിടെ…

Read More