
കോപ്പ അമേരിക്കയോടെ ലയണൽ മെസി അർജന്റീനിയൻ ദേശീയ ടീമിൽ നിന്ന് പടിയിറങ്ങുമെന്ന് റിപ്പോർട്ടുകൾ; ഇതിഹാസങ്ങൾ മുൻപും ടീമിനോട് വിട പറഞ്ഞിട്ടുണ്ടെന്ന് സ്കലോണി
ലിയോണല്‍ സ്‌കലോണി – ലിയോണല്‍ മെസി കൂട്ടുകെട്ട് അര്‍ജന്റൈന്‍ ഫുട്‌ബോളിന് സാധ്യമായ കിരീടങ്ങളെല്ലാം ഇതിനോടകം സമ്മാനിച്ചു കഴിഞ്ഞു. കോപ്പ അമേരിക്കയും ഫൈനലിസിമയും ലോകകപ്പും നേടിയാണ് മെസ്സിയും സ്‌കലോണിയും സമ്പൂര്‍ണരായത്. ലോകകപ്പോടെ വിരമിക്കുമെന്ന് മെസിയും ഡി മരിയയും ഓട്ടമെന്‍ഡിയുമെല്ലാം സൂചിപ്പിച്ചിരുന്നെങ്കിലും സീനിയര്‍ താരങ്ങള്‍ ചാമ്പ്യന്‍ ടീമിനൊപ്പം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഈ വര്‍ഷത്തെ കോപ്പ അമേരിക്കയോടെ മെസി, ഡി മരിയ, ഓട്ടമെന്‍ഡി തുടങ്ങിയവര്‍ വിരമിക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുകൊണ്ടുതന്നെ മെസിക്ക് ശേഷം അര്‍ജന്റൈന്‍ ഫുട്‌ബോളിന്റെ ഭാവി എന്താവുമെന്നാണ് ആരാധകരുടെ…