
ഹൈവേ തടഞ്ഞ് ട്രാക്ടര്‍ മാര്‍ച്ചുമായി കര്‍ഷകര്‍; അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ്
ട്രാക്ടര്‍ മാര്‍ച്ചുമായി കര്‍ഷകര്‍. മീററ്റ്, മുസാഫർനഗർ, സഹാറൻപൂർ, ബാഗ്പത്, ഹാപൂർ, അംറോഹ എന്നിവിടങ്ങളിൽ കർഷകർ ട്രാക്ടർ മാർച്ച് നടത്തി. താങ്ങുവില നിയമപരമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായിട്ടാണ് ട്രാക്ടറുകൾ പാര്‍ക്ക് ചെയ്ത് ഹൈവേ തടഞ്ഞത്. ഇതോടെ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് നാലുമണി വരെയാണ് സമരം. ഭാരതിയ കിസാന്‍ യൂണിയനും സംയുക്ത കിസാന്‍ മോര്‍ച്ചയും ചേര്‍ന്നാണ് ട്രാക്ടര്‍ മാര്‍ച്ച് നടത്തുന്നത്. യമുന എക്‌സ്പ്രസ് വേ, ലുഹാർലി ടോൾ പ്ലാസ, മഹാമായ ഫ്‌ളൈഓവർ എന്നിവിടങ്ങളിലും കര്‍ഷകരുടെ ട്രാക്ടറുകള്‍ നിറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കുന്നതിനായി നിരോധനാജ്ഞ പ്രഖ്യാപിക്കുകയും…