
‘ലിങ്ക് പ്രൈവസി’; തട്ടിപ്പിൽ വീഴാതിരിക്കാൻ കരുതലുമായി വാട്സ്ആപ്പ്
ദിനംപ്രതി പുത്തൻ അപ്ഡേറ്റുകളാണ് വാട്സ്ആപ്പ് വരുത്തി കൊണ്ടിരിക്കുന്നത്. നിരവധി പുത്തൻ ഫീച്ചറുകൾ ഇതിനോടകം വാട്സ്ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു പുത്തൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഉപഭോക്താവിനെ വാട്സാപ്പിൽ വരുന്ന തട്ടിപ്പ് ലിങ്കുകളിൽ നിന്നും രക്ഷിക്കുന്ന ഫീച്ചറാണ് ഇപ്പോൾ വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താവിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് ‘ലിങ്ക് പ്രൈവസി ഫീച്ചർ’ എന്ന പേരിലാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഫീച്ചർ ഉടൻ തന്നെ മുഴുവൻ ഉപഭോക്താക്കൾക്കും ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയതായി പുറത്തിറക്കിയ…