
ഇന്ത്യയിലേക്ക് ആദ്യ വനിതാ ഹൈക്കമ്മീഷണറെ നിയമിച്ച് യു.കെ; ലിൻഡി കാമറൂൺ ആണ് പുതിയ ഹൈക്കമ്മീഷണർ
ഇന്ത്യയിലേക്ക് ആദ്യ വനിത ഹൈകമീഷണറെ നിയമിച്ച് യു.കെ. ലിൻഡി കാമറൂണിനെയാണ് ഹൈകമീഷണറായി നിയമിച്ചിരിക്കുന്നത്. യു.കെ നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ സി.ഇ.ഒയായിരുന്നു ലിൻഡി. ബ്രിട്ടീഷ് ഹൈകമീഷനാണ് ലിൻഡി കാമറൂണിനെ നിയമിച്ച വിവരം അറിയിച്ചത്. അലക്സ് എല്ലിസിന്റെ സ്ഥാനത്തേക്കാണ് ലിൻഡിയെത്തുക. അലക്സിന് പുതിയ നയതന്ത്ര ചുമതല നൽകുമെന്ന് ബ്രിട്ടീഷ് ഹൈകമീഷൻ അറിയിച്ചിട്ടുണ്ട്. ലിൻഡി കാമറൂൺ ഏപ്രിലിൽ തന്നെ സ്ഥാനമേറ്റെടുക്കുമെന്നും ബ്രിട്ടീഷ് ഹൈകമീഷൻ വ്യക്തമാക്കി. 70 വർഷങ്ങൾക്ക് മുമ്പ് തന്നെ യു.കെയിലേക്ക് വനിത ഹൈകമീഷണറെ ഇന്ത്യ നിയമിച്ചിരുന്നു. 1954ൽ വിജയലക്ഷ്മി…