ഭിന്നശേഷിക്കാരെ പ്രതിസന്ധിയിൽ; കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിന് വരുമാനപരിധി നിശ്ചയിച്ച് സര്‍ക്കാര്‍

കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിന്, സര്‍ക്കാര്‍ വരുമാനപരിധി നിശ്ചയിച്ചതോടെ ഭിന്നശേഷിക്കാര്‍ പ്രതിസന്ധിയില്‍. ഉപജീവന മാര്‍ഗമോ വാർഷിക വരുമാനം അറുപതിനായിരം രൂപയില്‍ കൂടുതല്‍ വരുമാനമോ ഉള്ള ആശ്രിതര്‍ക്ക് ഇനി കുടുംബ പെന്‍ഷന്‍ ലഭിക്കില്ല. നിലവിലെ ആനുകൂല്യം നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് രക്ഷിതാക്കള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്കും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും ഉപജീവനമാര്‍ഗം ഇല്ലെങ്കില്‍ ആജീവനാന്തം കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടായിരുന്നു. എന്നാല്‍ അവിവാഹിതരായ മക്കള്‍ക്ക് വാര്‍ഷിക വരുമാനം അറുപതിനായിരത്തിലധികം ഉണ്ടെങ്കില്‍ പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്ന നിബന്ധന 2021…

Read More

പിണറായി വിജയന് ഇളവ് നൽകി; സിപിഎമ്മിലെ പ്രായപരിധി നിര്‍ബന്ധനയ്‍ക്കെതിരെ ജി സുധാകരന്‍

സിപിഎം പാര്‍ട്ടിയിലെ പ്രായപരിധി നിര്‍ബന്ധനയ്‍ക്കെതിരെ വിമർശനവുമായി മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരന്‍. 75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണമെന്ന് ജി സുധാകരന്‍ ആവശ്യപ്പെട്ടു. 75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പറഞ്ഞിട്ടില്ല. പ്രത്യേക സാചര്യത്തിൽ കൊണ്ടുവന്നു. ഞങ്ങളെല്ലാം അംഗീകരിച്ചു. ചട്ടം കൊണ്ടു വന്നവർക്ക് അത് മാറ്റിക്കൂടേ എന്ന് ജി സുധാകരന്‍ ചോദിച്ചു. ചട്ടം ഇരുമ്പ് ഉലക്കയല്ല. പറ്റിയ നേതാക്കളെ കിട്ടാതെ വന്നാൽ എന്തു ചെയ്യും. 75 വയസ് കഴിഞ്ഞവരെ…

Read More

പ്ലാസ്റ്റിക് ഉത്പാദനം തുടരകയാണെങ്കില്‍ ആഗോള താപവര്‍ധനവ് 1.5 ഡി​ഗ്രി സെൽഷ്യസിനുള്ളിൽ പരിമിതപ്പെടുത്തുക സാധ്യമല്ല: എല്‍ബിഎന്‍എല്‍ പഠനം

നിലവിലുള്ള അതേ തോതില്‍ പ്ലാസ്റ്റിക് ഉത്പാദനം തുടരകയാണെങ്കില്‍ ആഗോള താപവര്‍ധനവ് 1.5 ഡി​ഗ്രി സെൽഷ്യസിനുള്ളിൽ പരിമിതപ്പെടുത്തുക സാധ്യമല്ലെന്ന് പഠനം. യു.എസ്സിലെ ലോറന്‍സ് ബെര്‍ക്ക്‌ലീ നാഷണല്‍ ലബോറട്ടറിയാണ് (എല്‍ബിഎന്‍എല്‍) പഠനത്തിന് പിന്നില്‍. 2060-നുമുമ്പായി ആഗോളാതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യം നേടാനാകില്ലെന്നും കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ച് ആഗോളതാപനം പിടിച്ചുനിര്‍ത്താനുള്ള ലക്ഷ്യം 2082-നുശേഷമേ നേടാനാകൂവെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്ലാസ്റ്റിക് ഉത്പാദനത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ വൈദ്യുതിക്കും ഊഷ്മാവിനും വേണ്ടി ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നു. ഇതിലൂടെ ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നു. അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങള്‍ ആഗോള…

Read More

കേരളത്തിന് ദ്രോഹമോ ദോഷമോ സംഭവിച്ചു എന്നു കേൾക്കുമ്പോൾ സതീശന് ആനന്ദമാണ്; അത്രയും പക എന്തിനാണ്?; തോമസ് ഐസക്

വി ഡി സതീശനെതിരെ കടുത്ത വിമര്‍ശനവുമായി മുൻ മന്ത്രിയും എല്‍ഡിഎഫ് പത്തനംതിട്ട മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ ഡോ. ടി എം തോമസ് ഐസക്. കേരളത്തിന് ദ്രോഹമോ ദോഷമോ സംഭവിച്ചു എന്നു കേൾക്കുമ്പോൾ സതീശന് ആനന്ദമാണെന്ന് തോമസ് ഐസക് പറഞ്ഞു. കേരളം ദ്രോഹിക്കപ്പെടുമ്പോൾ ഒരുതരം ക്രൂരമായ സംതൃപ്തിയാണ് അദ്ദേഹത്തിന്. അത്രയും പക അദ്ദേഹത്തിന് കേരളീയരോട് തോന്നാൻ എന്താണ് കാരണമെന്നും തോമസ് ഐസക് ചോദിച്ചു. സംസ്ഥാനങ്ങളുടെ വായ്പാപരിധി സംബന്ധിച്ച് കേന്ദ്ര സർക്കാരിനെതിരെ കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണല്ലോ. അന്തിമതീർപ്പിന് കേസ് ഭരണഘടനാബെഞ്ചിന് വിട്ടിരിക്കുകയാണ്….

Read More

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള തപാല്‍ വോട്ട്; നിർണായക തീരുമാനവുമായി കേന്ദ്ര നിയമ മന്ത്രാലയം

തെരഞ്ഞെടുപ്പില്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിയിരുന്ന തപാല്‍ വോട്ട് സൗകര്യം 85 വയസിന് മുകളിലുള്ളവര്‍ക്കായി ഭേദഗതി വരുത്തി. വോട്ടര്‍ പട്ടികയില്‍ പേരുള്ള 85 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുള്ളവര്‍ക്ക് പോളിംഗ് കേന്ദ്രത്തില്‍ പോകാതെ തന്നെ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നതെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.  ദേശീയ ഇലക്ഷന്‍ കമ്മീഷന്റെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര നിയമ മന്ത്രാലയമാണ്…

Read More

നെൽകർഷകർക്ക് തിരിച്ചടിയായി നെല്ലിന്റെ സംഭരണ പരിധി കുറച്ച് സപ്ലൈകോ

നെൽകർഷകർക്ക് തിരിച്ചടിയായി സപ്ലൈകോയുടെ പുതിയ തീരുമാനം. നെല്ലിന്റെ സംഭരണ പരിധി സപ്ലൈകോ കുറച്ചു. 2200 കിലോ നെല്ലാണ് നേരത്തെ സംഭരിച്ചിരുന്നത്. ഇത് ഒറ്റയടിക്ക് 2000 കിലോയായി കുറച്ചു. ഇതോടെ അധികമായി വരുന്ന നെല്ല് കുറഞ്ഞ വിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നൽകേണ്ടി വരുമെന്ന ഭീതിയിലാണ് നെൽകർഷകർ ഉള്ളത്.  സംസ്ഥാനത്ത് പലയിടങ്ങളിലും സപ്ലൈകോ നെല്ലുസംഭരണം തുടങ്ങിയിട്ടുണ്ട്. ഏക്കറിന് 2200 കിലോ നെല്ലാണ് കർഷകരിൽ നിന്ന് സംഭരിച്ചു കൊണ്ടു പോയത്. പാഡി റെസീറ്റ് സർട്ടിഫിക്കറ്റും കർഷകർക്ക് കിട്ടി. എന്നാൽ ഏക്കറിന് 2000…

Read More

ഏക സിവില്‍ കോഡിൽ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയ പരിധി രണ്ടാഴ്ച കൂടി നീട്ടി

ഏക സിവില്‍ കോഡില്‍ നിര്‍ദ്ദേശങ്ങള്‍ കൈമാറാൻ ദേശീയ നിയമ കമ്മിഷൻ രണ്ടാഴ്ച്ച കൂടി സമയം നീട്ടി നല്‍കി. പൊതുജനങ്ങള്‍ക്കും, മതസംഘടനകള്‍ക്കും അടക്കം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. ജനങ്ങളില്‍ നിന്ന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. പല കോണുകളില്‍ നിന്ന് നിലപാട് അറിയിക്കാൻ കൂടുതല്‍ സമയവും ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ന് അവസാനിച്ച സമയപരിധി ജൂലായ് 28 വരെ നീട്ടിയത്. ഇതുവരെ അൻപത് ലക്ഷത്തോളം പ്രതികരണങ്ങള്‍ ഓണ്‍ലൈനായി മാത്രം കമ്മിഷന് ലഭിച്ചു. https://legalaffairs.gov.in/law_commission/ucc/ പേജില്‍ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. പി.ഡി.എഫ് ഫോ‌‌ര്‍മാറ്റില്‍…

Read More

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധം: സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം നൽകി കേന്ദ്രം

ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് നിർദ്ദേശം നൽകിയത്. കേരളം അടക്കം പല സംസ്ഥാനങ്ങളും നിർദ്ദേശം നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നിർദ്ദേശം നൽകിയത്. കേരളത്തിൽ കേന്ദ്രീയ വിദ്യാലായങ്ങൾ മാത്രമാണ് ആറ് വയസ് നിർദ്ദേശം നടപ്പാക്കിയത്. 2020 ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ വിദ്യാഭ്യാസ രീതി 5+3+3+4 എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. അതായത്, മൂന്നാമത്തെ വയസിൽ കെജി…

Read More