കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി, തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. സുമാത്ര തീരത്തിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. നവംബർ 23ഓടെ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. തുടർന്നുള്ള രണ്ട് ദിവസത്തിനുള്ളിൽ തെക്ക് പടിഞ്ഞാറൻ…

Read More

മൈതാനത്ത് ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ കളിക്കാരന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വിഡിയോ

മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ കളിക്കാരന് ദാരുണാന്ത്യം. പെറുവിലെ നഗരമായ ഹുവാന്‍കയോയില്‍ നടന്ന മത്സരത്തിനിടെയാണ് അപകടം. ജോസ് ഹുഗോ ദെ ല ക്രൂസ് മെസ എന്ന 39-കാരനായ കളിക്കാരനാണ് മിന്നലേറ്റത്. ഇദ്ദേഹം മൈതാനത്ത് തന്നെ മരിച്ചുവീണു. അഞ്ചു താരങ്ങൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ഞാ‍യറാഴ്ച യുവന്‍റഡ് ബെല്ലവിസ്റ്റ ക്ലബും ഫാമിലിയ ചോക്ക ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. കനത്ത മഴ കാരണം മത്സരം നിയന്ത്രിച്ചിരുന്ന റഫറിക്ക് കളി നിർത്തിവെക്കേണ്ടിവന്നു. താരങ്ങൾ ഗ്രൗണ്ടിൽനിന്ന് കയറുന്നതിനിടെയാണ് ഇടിമിന്നലേൽക്കുന്നത്. View this post on…

Read More

ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് 30 മരണം ; കനത്ത മഴ തുടരുന്നു , ദുരിതത്തിൽ വലഞ്ഞ് ജനങ്ങൾ

ഉത്തർപ്രദേശിൽ കനത്ത നാശം വിതച്ച് അതിതീവ്രമഴയും ഇടിമിന്നലും. സംസ്ഥാനത്തെ വിവിധ മേഖലകളിൽ ദുരന്തം വിതയ്ക്കുന്ന മൺസൂണിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത ഏവരെയും ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്ത് ഒറ്റ ദിവസത്തിൽ ഇടിമിന്നലേറ്റ് 30 പേർ മരിച്ചമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്. സുൽത്താൻ പൂരിൽ മാത്രം ഏഴു പേർക്ക് ഇടിമിന്നലേറ്റ് ജീവൻ നഷ്ടമായി. പൂർവാഞ്ചലിൽ (കിഴക്കൻ യു പി) ഇടിമിന്നലേറ്റ് അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും…

Read More

മഴയത്ത് റീൽസെടുക്കുന്ന പെൺകുട്ടി, ഫോട്ടോ ബോംബ് ചെയ്ത് മിന്നല്‍

ഇപ്പോൾ റീലെടുക്കാൻ ശ്രമിച്ച് പണി കിട്ടുന്നതാണ് പുതിയ ട്രൻഡ്. ടെറസിന് മുകളില്‍ നിന്നു റീലെടുക്കാൻ നോക്കുകയായിരുന്ന പെൺകുട്ടിക്കും കിട്ടി നല്ല ഒന്നാന്തരം പണി. മഴയത്തു നിന്നൊരു റീലെടുക്കാം എന്നു വിചാരിച്ചപ്പോഴാണ് തൊട്ടടുത്ത സെക്കൻഡിൽ പെണ്‍കുട്ടിയുടെ സമീപതായി മിന്നൽ പതിച്ചത്. പിന്നെ ഒന്നും നോക്കിയില്ല ജീവനും കൊണ്ട് ഒരൊറ്റയോട്ടം. അതേ സ്ഥാനത്ത് തന്നെ വീണ്ടും രണ്ടു തവണ മിന്നലേൽക്കുന്നുണ്ട്. എന്തായാലും തലനാരിഴയ്ക്കാണ് ബീ​ഹാർ സ്വദേശിനിയായ സാനിയ കുമാരി എന്ന പെൺകുട്ടി രക്ഷപ്പെട്ടത്. ബീ​ഹാറിൽ ഇടിമിന്നൽ വലിയ ഭീഷണിയായികൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത്…

Read More

ഇടിമിന്നലേറ്റ് 2 സ്ത്രീകൾക്ക് ദാരുണാന്ത്യം; സംഭവം പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെ

കൊല്ലത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന രണ്ട് സ്ത്രീ തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് ദാരുണാന്ത്യം. പുനലൂർ നഗരസഭയിലെ കേളങ്കാവ് വാർഡിലാണ് സംഭവം. മണിയാർ ഇടക്കുന്ന് മുളവെട്ടിക്കോണം ഗോകുലത്തിൽ സരോജം (55), മഞ്ജു ഭവനിൽ രജനി (59) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് ദുരന്തമുണ്ടായത്. രണ്ടു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

കോഴിക്കോട് ഏഴുപേർക്ക് ഇടിമിന്നലേറ്റു; ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട് ഇടി മിന്നലേറ്റ് ഏഴുപേർക്ക് പരുക്കേറ്റു. സൗത്ത് ബീച്ചിൽ വിശ്രമിച്ചവർക്കും ജോലി ചെയ്യുന്നവർക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരിൽ ഒരാൾ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരുക്കേറ്റവരിൽ ഒരാൾക്ക് 17 വയസാണ് പ്രായം. ഇതിനിടെ ലോറിയുടെ മുകളിൽ കയറി പണി എടുക്കുകയായിരുന്ന രണ്ട് പേർ മിന്നലേറ്റ് താഴെ വീണു. ചാപ്പയിൽ സ്വദേശികളായ മനാഫ്, സുബൈർ, അനിൽ അഷ്റ്ഫ് , സലീം, അബദുൾ ലത്തിഫ് ജംഷീർ എന്നിവരാണ് മിന്നലേറ്റ് താഴെ വീണത്.

Read More

കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി ; കേരളത്തിൽ 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴയ്ക്ക് സാധ്യത

കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. മാലദ്വീപ്, കോമറിന് മേഖലയിലേക്കും നിക്കോബാർ ദ്വീപിലേക്കുമാണ് കാലവർഷം എത്തിയതെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. ഇതിന്‍റെ ഭാഗമായി കേരളത്തിൽ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ മെയ് 22 വരെ കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയെന്നും കാലാവസ്ഥ പ്രവചനമുണ്ട്. അതേസമയം ബംഗാൾ ഉൾക്കടലിൽ മെയ്‌ 22 ഓടെ സീസണിലെ ആദ്യ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്നും അറിയിപ്പിൽ…

Read More

മെയ് ഏഴ് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

ഇന്ന മുതൽ മെയ് ഏഴ് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ…

Read More

കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഏപ്രിൽ 25, 26 തിയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ…

Read More

കേരളത്തിൽ ഇന്ന് മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ഏപ്രിൽ 11 മുതൽ 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേ തുടർന്ന് ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ…

Read More