
ജെഎൻ 1 കേരളത്തിലും; നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്
ലോകത്ത് നിലവില്‍ കൂടുതല്‍ പടരുന്ന കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ജെഎൻ 1ആണ് കേരളത്തില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആര്‍ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങള്‍. INSACOG പഠനത്തില്‍ ആണ് കേരളത്തില്‍ ഒമിക്രോണ്‍ ജെഎൻ 1 കണ്ടെത്തിയത്. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കണ്‍സോര്‍ഷ്യമാണ് INSACOG. ലോകത്ത് പടര്‍ന്ന് പിടിക്കുന്ന ഒമിക്രോണ്‍ ഉപവകഭേദമാണ് ഇത്. വ്യാപന ശേഷി കൂടുതലാണ് എന്നുള്ളതാണ് ഈ വകഭേദത്തെ അപകടകാരിയാക്കുന്നത്. ഒമിക്രോണിന്‍റെ ഉപവകഭേദത്തില്‍പ്പെട്ട വൈറസാണിത്. കേസുകള്‍ കുറഞ്ഞതോടെ…