ഷാർജ ലൈറ്റ്​ ഫെസ്റ്റിവൽ ഫെബ്രുവരി ഏഴ് മുതൽ

സാം​സ്കാ​രി​ക ന​ഗ​ര​മാ​യ ഷാ​ർ​ജ നി​റ​ങ്ങ​ളി​ൽ തി​ള​ങ്ങു​ന്ന ലൈ​റ്റ്​ ഫെ​സ്റ്റി​വ​ലി​ന്‍റെ 13ാം എ​ഡി​ഷ​ൻ ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ൽ 18 വ​രെ അ​ര​ങ്ങേ​റും. ആ​ഗോ​ള പ്ര​ശ​സ്ത​രാ​യ ക​ലാ​കാ​ര​ൻ​മാ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത ദൃ​ശ്യ​ങ്ങ​ളാ​ൽ ഷാ​ർ​ജ​യി​ലെ സാം​സ്കാ​രി​ക​വും പ്ര​കൃ​തി​ദ​ത്ത​വു​മാ​യ കെ​ട്ടി​ട​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും മി​ന്നി​ത്തി​ള​ങ്ങു​ന്ന ഫെ​സ്റ്റി​വ​ൽ ദി​ന​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​യ കാ​ഴ്ച​യാ​ണ്​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ഒ​രു​ക്കാ​റു​ള്ള​ത്. ഇ​ത്ത​വ​ണ എ​മി​റേ​റ്റി​ലെ 12 സ്ഥ​ല​ങ്ങ​ളി​ലാ​യി 12 ദി​വ​സ​ങ്ങ​ളി​ൽ ലൈ​റ്റ്​ ഷോ​ക​ൾ അ​ര​ങ്ങേ​റും. വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ രാ​ത്രി 11 വ​രെ​യാ​ണ്​ ഷോ​ക​ൾ ആ​സ്വ​ദി​ക്കാ​നാ​വു​ക. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ അ​ർ​ധ​രാ​ത്രി വ​രെ…

Read More