വാട്സാപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും നിരോധനം ഇല്ല;  നിരോധനം ഔദ്യോഗികമായി പിന്‍വലിച്ച് ഇറാന്‍

ഇനി വാട്‌സ്ആപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും വിലക്കില്ല. വാട്സാപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഔദ്യോഗികമായി പിന്‍വലിച്ച് ഇറാന്‍. സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഇസ്ലാമിക് റിപബ്ലിക് ന്യൂസ് ഏജന്‍സി (ഐ.ആര്‍.എന്‍.എ) ആണ് വാട്സാപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഇറാന്‍ ഔദ്യോഗികമായി പിന്‍വലിച്ച വാര്‍ത്ത പുറത്ത് വിട്ടത്. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ നല്‍കിയ വാക്കായിരുന്നു ഈ വിലക്ക് പിന്‍ലിക്കല്‍. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നടത്തിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരന്നു ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ എടുത്തു കളയുമെന്നത്….

Read More

ബ്രസീൽ എക്‌സിന്റെ താൽക്കാലിക വിലക്ക് പിൻവലിച്ചു

രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാത്തതിനെ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് ബ്രസീൽ ഓഗസ്റ്റിൽ ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് സുപ്രീം കോടതി നീക്കി. വ്യാജ വിദ്വേഷ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ചില അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് എക്‌സിന് വിലക്കേർപ്പെടുത്തിയതും പിഴ ചുമത്തിയതും. എക്സിന് ചുമത്തിയ 5.2 മില്യൺ ഡോളർ പിഴ കമ്പനി അടച്ചതിനെ തുടർന്നാണ് ജഡ്‌ജ് അലക്‌സാന്ദ്രേ ഡി മൊറേസ് വിലക്ക് പിൻവലിച്ച് ഉത്തരവിറക്കിയത്. പ്ലാറ്റ്‌ഫോം 24 മണിക്കൂറിനുള്ളിൽ ആക്ടീവാക്കാൻ ബ്രസീൽ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററിന്…

Read More

ഗിഫ്റ്റ് സിറ്റിയില്‍ ഇനി മദ്യം ഉപയോഗിക്കാം; അനുമതി നല്‍കി ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റി(ഗിഫ്റ്റ് സിറ്റി)യെ മദ്യനിരോധനത്തില്‍ നിന്നും ഗുജറാത്ത് സര്‍ക്കാര്‍ ഒഴിവാക്കി. ആഗോള ബിസിനസ്‌ ആവാസവ്യവസ്ഥയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഗിഫ്റ്റ് സിറ്റിയിലുള്ള കമ്പനികളിലെ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും മദ്യപിക്കാനുള്ള അനുമതിയും സ്ഥിര ജീവനക്കാരുടെ സാന്നിധ്യത്തില്‍ മദ്യപിക്കാനായി സന്ദര്‍ശകര്‍ക്ക് താത്കാലിക പെര്‍മിറ്റും ഇനി ലഭിക്കും. ഓസ്‌ട്രേലിയന്‍ ഡീക്കിന്‍ സര്‍വകലാശാലയുടെ ഓഫ്‌ഷോര്‍ കാമ്പസ് ഗിഫ്റ്റ് സിറ്റിയില്‍ തുറക്കുമെന്ന പ്രതീക്ഷയോടെ നടത്തുന്ന പത്താമത് ത്രിദിന ഗുജറാത്ത് സമ്മിറ്റ് തുടങ്ങുന്നതിന് മൂന്നാഴ്ച മുന്‍പാണ് നിരോധനം ഒഴിവാക്കുന്നത്. ‘ഒരു ആഗോള…

Read More