
നീന്താനിറങ്ങുന്നവരുടെ സുരക്ഷക്കായി ദുബൈ ബീച്ചുകളിൽ 140 ലൈഫ് ഗാർഡുകൾ
ദുബൈയിലെ ബീച്ചുകളിൽ നീന്താൻ ഇറങ്ങുന്നവരുടെ സുരക്ഷക്കായി ഇനി പരിശീലനം സിദ്ധിച്ച ലൈഫ്ഗാർഡുകളുണ്ടാകും. 140 ലൈഫ്ഗാർഡുകളെയാണ് ദുബൈ മുനിസിപ്പാലിറ്റി ഇതിനായി രംഗത്തിറക്കുന്നത്. സുരക്ഷാ രംഗത്ത് മികച്ച പരിശീനം സിദ്ധിച്ച 124 ലൈഫ് ഗാർഡുകൾ, ഇവരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ 12 സൂപ്പർവൈസർമാർ, മൂന്ന് മാനേജർമാർ. ഇവരടങ്ങുന്ന സംഘമാണ് ദുബൈയിലെ വിവിധ ബീച്ചുകളിൽ കടലിലിറങ്ങുന്നവരുടെ സുരക്ഷക്കായി രംഗത്തുണ്ടാവുക. ആശയവിനിമയത്തിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ആധുനിക ഉപകരണങ്ങളും ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്. മംസാർ ബീച്ച്, മംസാർ കോർണിഷ്, ജുമൈറ വൺ, ടു, ത്രീ, ജുമൈറ വൺ,…