പേടിപ്പെടുത്തുന്ന വീഡിയോ; ചികിത്സ നൽകാൻ പോയ ഉദ്യോഗസ്ഥനെ കാട്ടാന കുത്തിക്കൊന്നു; മരിച്ചത് ‘ആനെ വെങ്കിടേഷ്’ എന്ന ആനവിദഗ്ധൻ

കർണടാകയിൽനിന്നുള്ള പേടിപ്പെടുത്തുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പതിനായിരക്കണിക്കിന് ആളുകൾ കാണുന്നത്. മുറിവേറ്റ കാട്ടനയ്ക്കു ചികിത്സ നൽകാൻ പോയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘത്തിലെ ഷൂട്ടറെയാണ് ആന കുത്തിക്കൊന്നത്. ഹാസൻ ജില്ലയിലെ ആളൂർ താലൂക്കിലെ ഹള്ളിയൂരിനടുത്തുള്ള വനത്തിലാണ് സംഭവം. എച്ച്.എച്ച് വെങ്കിടേഷ് (67) ആണു മരിച്ചത്. നേരത്തെ ഫോറസ്റ്റ് ഗാർഡായി ജോലി ചെയ്തിരുന്ന വെങ്കിടേഷ് വിരമിച്ചതിന് ശേഷമാണു മയക്കുവെടി മേഖലയിൽ പരിശീലനം നേടിയത്. മയക്കുവെടി വയ്ക്കുന്നതിൽ വിദഗ്ധനായ അദ്ദേഹം ‘ആനെ വെങ്കിടേഷ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. കാട്ടാനയ്ക്കു പരിക്കേറ്റതിനെ തുടർന്ന്…

Read More

പൊലീസ് പിന്തുടർന്ന കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം; 3 പൊലീസുകാർക്ക് സ്ഥലംമാറ്റം

കാസർകോട്ട് കാർ അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. വിദ്യാർഥികളെ പിന്തുടർന്ന എസ്ഐ ഉൾപ്പെടെ മൂന്നു പേരെ സ്ഥലംമാറ്റി. എസ്ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. പൊലീസിനെ കണ്ട് ഓടിച്ചുപോയ കാർ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ അംഗടിമുഗർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാ‍ർഥി ഫർഹാസ് (17) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പൊലീസ് പിന്തുടർന്നതാണ് അപകട കാരണമായതെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഈ മാസം…

Read More

കൂട്ടബലാത്സംഗം, ഇരട്ടക്കൊലപാതകം: കൗമാരക്കാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പോക്‌സോ കോടതി

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പോക്സോ കോടതി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ് സംഭവം. അഡീഷണൽ ജില്ലാ ജഡ്ജി രാഹുൽ സിങ്ങാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് 46000 രൂപ പിഴയും കോടതി ചുമത്തി. 2022 സെപ്തംബർ 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി എന്നായിരുന്നു കേസ്. ആറ് പേരെയാണ് പ്രതി ചേര്‍ത്തത്. ഇവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സുനൈദ്,…

Read More

‘ബിഗ് സല്യൂട്ട്’; അവസരോചിതമായ ഇടപെടലിനെത്തുടർന്ന് വീട്ടമ്മയുടെ ജീവൻ രക്ഷിച്ച് പൊലീസ്

സഹായം അഭ്യർഥിച്ചു വിളിച്ച പതിനാറുകാരിയുടെ പരാതി അന്വേഷിക്കാൻ മിനിറ്റുകൾക്കുള്ളിൽ പറന്നെത്തിയ പൊലീസ് അമ്മയുടെ ജീവൻ രക്ഷിച്ചു. മകളുമായി വഴക്കിട്ട് അമിത അളവിൽ ഗുളിക കഴിച്ച് മരണത്തോടു മല്ലടിക്കുന്ന വീട്ടമ്മയെയാണ് അവസരോചിതമായ ഇടപെടലിനെത്തുടർന്ന് പൊലീസ് രക്ഷപ്പെടുത്തിയത്. പൊലീസിനു തോന്നിയ സംശയമാണ് വീട്ടമ്മയെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്. ഒരു രാത്രി മുഴുവൻ വിവിധ ആശുപത്രികളിലായി നെട്ടോട്ടമോടിയ പൊലീസ് പുലർച്ചെയോടെ വീട്ടമ്മ സുഖം പ്രാപിച്ചു എന്ന ഉറപ്പുവരുത്തിയാണ് ദൗത്യം അവസാനിപ്പിച്ചത്. വെള്ളി രാത്രി പത്തരയോടെയാണ് പെൺകുട്ടി സഹായം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്കു…

Read More