
‘മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ സഞ്ചരിച്ച സമയം എനിക്കൊരു തെറാപ്പി പോലെ ആയിരുന്നു: ശ്രീനാഥ് ഭാസി
മലയാളത്തിന്റെ യുവ നായക നിരയിൽ ശ്രദ്ധേയനാണ് ശ്രീനാഥ് ഭാസി. അടുത്തിടെ സിനിയുടെ അണിയറ പ്രവർത്തകരുമായി വലിയ പ്രശ്നങ്ങളും വിലക്കും താരത്തിന് നേരിടേണ്ടി വന്നിരുന്നു. ഇതിനിടെയാണ് മഞ്ഞുമ്മൽ ബോയിസ് എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രീനാഥ് വലിയൊരു കം ബാക്ക് നടത്തിയത്. ഈ സിനിമ തനിക്കൊരു തെറാപ്പി ആയിരുന്നുവെന്ന് പറയുകയാണ് ശ്രീനാഥ് ഇപ്പോൾ. ‘മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ സഞ്ചരിച്ച സമയം എനിക്കൊരു തെറാപ്പി പോലെ ആയിരുന്നു. അന്ന് ഇന്റർവ്യൂവിൽ റിയാക്ട് ചെയ്തശേഷം ഞാൻ പോയി മാപ്പ് പറഞ്ഞിരുന്നു. ആ സമയത്ത് കരഞ്ഞുപോയി….