
സിനിമയില്‍ നിന്ന് മാറി നിന്നത് മകള്‍ ജനിച്ച സമയത്ത് മാത്രമാണ്: നടി മീന
സിനിമയില്‍ ബാലതാരമായി എത്തിയ മീന ഒരു കാലത്ത് തമിഴിലെയും തെലുങ്കിലും വലിയ ഡിമാന്‍ഡുള്ള നായികയായിരുന്നു. രജിനികാന്തിന്റെ മകളായും വര്‍ഷങ്ങള്‍ക്ക് ശേഷം രജിനികാന്തിന്റെ നായികയായും മീന അഭിനയിച്ചു. ഇരുവരുടെയും കോംബോ വലിയ ഹിറ്റായിരുന്നു. 2009ല്‍ ബാംഗ്ലൂര്‍ സ്വദേശിയായ വിദ്യാസാഗറിനെ വിവാഹം കഴിച്ചെങ്കിലും നടി സിനിമയില്‍ നിന്ന് അധികകാലം വിട്ടു നിന്നിട്ടില്ല. എന്നാല്‍ 2022ല്‍ ഭര്‍ത്താവ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ മരിച്ചത് നടിക്ക് വലിയ ദുഃഖമാണ് നല്‍കിയത്. ഇപ്പോഴിതാ ഭര്‍ത്താവിനെക്കുറിച്ചും അദ്ദേഹമില്ലാത്ത ജീവിതത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മീന. ഒരു അഭിമുഖത്തിലാണ്…