‘ഞാൻ നിരാശപ്പെടുന്ന ആളല്ല’: ഗോകുൽ സുരേഷ് പറയുന്നു

മലയാളികളുടെ ആക്ഷൻ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് യുവനിരയിലെ ശ്രദ്ധേയനായ താരമാണ്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടൻ കൂടിയാണ് ഗോകുൽ. താരപുത്രൻ എന്ന ജാഡയില്ലാത്ത യുവാവാണു ഗോകുൽ. ആഢംബരങ്ങളില്ലാത്ത ജീവിതമാണ് ഗോകുലിന്റേത്. എല്ലാവരോടും വിനയത്തോടെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ഇപ്പോൾ ഗോകുൽ തന്റെ ജീവിതത്തെയും കരിയറിനെയും കുറിച്ചു പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു: നിങ്ങൾക്ക് എന്താണോ ഉള്ളത് അതിൽ തൃപ്തിപ്പെടുകയും കൂടുതൽ നേടാനാവുമെന്ന് എപ്പോഴും വിശ്വസിക്കുകയുമാണ് വേണ്ടത്. സൃഷ്ടിക്കുന്ന കണ്ടന്റിനോട് നിങ്ങൾക്ക്…

Read More

‘ലൈഫിൽ ഞാൻ പീക്കിൽ നിൽക്കുന്ന സമയത്താണ് ശരിക്കുമുള്ള എന്നെ ജനങ്ങൾ അറിഞ്ഞത്’: റെബേക്ക

സീരിയൽ രം​ഗത്തെ നായിക നിരയിൽ ശ്രദ്ധേയയാണ് റെബേക്ക സന്തോഷ്. കണ്ണീർ നായികമാർക്കപ്പുറം ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് റെബേക്കയ്ക്ക് ലഭിച്ചതിൽ കൂടുതലും. ഇപ്പോഴിതാ കരിയറിൽ കടന്ന് വന്ന പാതകളെക്കുറിച്ച് സംസാരിക്കുകയാണ് റെബേക്ക. ജോഷ് ടോക്സിൽ സംസാരിക്കവെയാണ് റെബേക്ക തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. “പാഷൻ കൊണ്ടാണ് അഭിനയത്തിലേക്ക് വന്നത്. അന്ന് ഇപ്പോൾ കാണുന്ന റെബേക്ക സന്തോഷ് ആയിരുന്നില്ല. നല്ല ഫ്ലോപ്പായിരുന്നു. ആദ്യത്തെ മൂന്ന് നാല് പ്രൊജക്ട് ഫ്ലോപ്പായപ്പോൾ തന്നെ എന്റെ ആത്മവിശ്വാസം താഴ്ന്നു. അഭിനയമൊക്കെ നിർത്തിയേക്കാം, പഠിച്ചിട്ട് ജോലിക്ക് പോകാം…

Read More

”അപ്പോൾ ഉള്ള ഞാൻ അല്ല ഇപ്പോഴുള്ളത്”; എല്ലാം തുറന്നുപറഞ്ഞ് പാർവതി

പാർവതി പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘പാ രഞ്ജിത്തിന്റെ കൂടെ വർക്ക് ചെയ്യണമെന്നതായിരുന്നു ഫസ്റ്റ്  സ്റ്റെപ്. കാരണം ഇതിനുമുമ്പ് അദ്ദേഹം എനിക്ക് രണ്ട് സിനിമകൾ ഓഫർ ചെയ്തിരുന്നു. എന്നാൽ ചെയ്യാൻ പറ്റിയില്ല. മൂന്നാമത്തെ പ്രാവശ്യം വിളിച്ചപ്പോൾ, ഇതുംകൂടി ഞാൻ എന്തെങ്കിലും കാരണവശാൽ നോ പറഞ്ഞാൽ ഇനി എന്നെ വിളിക്കില്ലായിരിക്കുമെന്ന് ചിന്തിച്ചു. ഒരു നറേഷൻ വേണമെന്ന് പറഞ്ഞു. നറേഷനൊന്നും ചെയ്യുന്നത് അദ്ദേഹത്തിന് ശീലമില്ല. ക്യാരക്ടർ മാത്രം പറഞ്ഞുകൊടുക്കാറാണ് പതിവ്. എന്നാൽ സൂംകോളിൽ അദ്ദേഹം എനിക്ക് ഫുൾ…

Read More

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാളുടെ ഭാര്യക്ക് വിവാഹമോചനത്തിന് അർഹതയുണ്ട്: മധ്യപ്രദേശ് ഹൈക്കോടതി

സ്വത്ത് തർക്കത്തിന്റെ പേരിൽ സ്വന്തം പിതാവിനെ കൊലപ്പെടുത്തി ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ആളിൽ നിന്നും ഭാര്യയ്ക്ക് വിവാഹമോചനം അനുവദിച്ച് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയിലാണ് സംഭവം. ജസ്റ്റിസ് വിവേക് റൂസിയ, ജസ്റ്റിസ് രാജേന്ദ്ര കുമാർ വാണി എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ് തീരുമാനം. ഇത്തരം സംഭവങ്ങളിൽ വിവാഹ മോചനം അനുവദിക്കാത്തത് സ്ത്രീയോട് ചെയ്യുന്ന മാനസിക ക്രൂരതയാണെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ തീരുമാനം.  2011ലാണ് ഇവരുടെ വിവാഹം നടക്കുന്നത്. 2020ലാണ് ഭർത്താവ് പീഡിപ്പിക്കുന്നതായും ഭർത്താവ് കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടതായും വ്യക്തമാക്കി സ്ത്രീ വിവാഹമോചനം…

Read More

തൃശ്ശൂരിലെ പരാജയം ഗൗരവത്തോടെ കാണും; വിവാദങ്ങളുണ്ടാക്കരുതെന്നും പിസി വിഷ്ണുനാഥ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലെ പരാജയത്തെ പാർട്ടി ഗൗരവമായി കാണുന്നുവെന്ന് എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ്. തോൽവിക്ക് പിന്നിൽ സംഘടനാപരമായ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. തത്കാലത്തേക്ക് എങ്കിലും കെ മുരളീധരൻ പൊതുരംഗത്ത് നിന്ന് മാറിനിൽക്കാനുള്ള തീരുമാനം തിരുത്തണം. ജില്ലാ നേതൃത്വത്തിനെതിരെ രംഗത്തെത്തിയ യൂത്ത് കോൺഗ്രസിന് വിമർശിച്ച അദ്ദേഹം കൂടുതൽ വിവാദങ്ങൾ ഉണ്ടാകാതെ നോക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും പറഞ്ഞു. ഇപ്പോഴുണ്ടായ വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഡീൻ കുര്യാക്കോസിനൊപ്പം പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ…

Read More

‘ലോകത്തിലെ ഭാ​ഗ്യവതിയായ അമ്മ’; അമലയ്ക്ക് ആശംസകളുമായി ആരാധകർ

അമ്മയാകാൻ പോകുന്ന നടി  അമല പോൾ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കുന്നതിന്റെ സന്തോഷത്തിലാണ്. വിഷമ ഘ‌ട്ടങ്ങൾ അതിജീവിച്ച് മുന്നോട്ട് നീങ്ങിയ അമല പോൾ തന്റെ വ്യക്തി ജീവിതത്തിനാണ് കരിയറിനേക്കാൾ ഇന്ന് പ്രാധാന്യം നൽകുന്നത്. ജ​ഗത് ദേശായി എന്നാണ് ഭർത്താവിന്റെ പേര്. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ താൻ ​ഗർഭിണിയാണെന്ന സന്തോഷവാർത്ത അമല ആരാധകരെ അറിയിച്ചു. അമലയുടെ പുതിയ ഫോട്ടോഷൂട്ടാണിപ്പോൾ ശ്രദ്ധ നേടുന്നത്. പച്ച നിറത്തിലുള്ള ​ഗൗൺ ധരിച്ച് നിറവയറോടെയാണ് അമലയെ ഫോട്ടോയിൽ കാണുന്നത്. ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ഇരട്ടക്കു‌ട്ടികളാണെന്ന് തോന്നുന്നെന്ന്…

Read More

അപകടങ്ങൾ ആവർത്തിക്കുന്നു…; ലിക്വിഡ് നൈട്രജൻ ചേർത്ത ഭക്ഷണസാധനങ്ങൾ ഒഴിവാക്കൂ

പാർട്ടികളിലും വിവാഹസത്ക്കാരങ്ങളിലും മേളകളിലും ലിക്വിഡ് നൈട്രജൻ ചേർത്ത ഭക്ഷണപദാർഥങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു. ലിക്വിഡ് നൈട്രജൻ ചേർത്ത ഭക്ഷണങ്ങളും പാൻ മസാലകളും തെരുവുവിഭമായും മാറിയിരിക്കുന്നു. തട്ടുകടകളിൽ ഇതു കഴിക്കാൻ ധാരാളം പേർ എത്താറുണ്ട്. അടുത്തിടെ ചെന്നൈയിൽ നടന്ന ഒരു മേളയിൽ രക്ഷിതാക്കൾക്കൊപ്പം എത്തിയ കുട്ടി ലിക്വിഡ് നൈട്രജൻ ചേർത്ത ഭക്ഷ്യവസ്തു കഴിച്ച് മരണപ്പെട്ടിരുന്നു. ബംഗളൂരുവിൽ കഴിഞ്ഞദിവസമുണ്ടായ സംഭവം ദാരുണമായിപ്പോയി. ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച 12കാരിക്കു കുടലിൽ ദ്വാരമുണ്ടായി. വിവാഹസത്കാരത്തിൽ പങ്കെടുത്തപ്പോൾ ആണ് പെൺകുട്ടി ലിക്വിഡ് നൈട്രജൻ…

Read More

ഷോക്കേറ്റ കുട്ടി ബോധരഹിതനായി; വിജയവാഡയിൽ നടുറോഡിൽ വച്ച് സിപിആർ നൽകി ഡോക്ടർ

ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഷോക്കേറ്റ് ബോധരഹിതനായ ആറുവയസുകാരനെ നടുറോഡിൽ വച്ച് രക്ഷിച്ച് ഡോക്ടർ. മേയ് അഞ്ചിനാണ് സംഭവം നടന്നത്. വൈദ്യുതാഘാതമേറ്റ കുട്ടി ബോധരഹിതനായി വീഴുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കുട്ടിയെ എടുത്ത് ആശുപത്രിയിലേക്ക് പോകുന്നത് കണ്ട ഡോക്ടർ ഉടൻ തന്നെ റോഡിൽ വച്ച് കുട്ടിക്ക് കാർഡിയോപൾമണറി റെസസിറ്റേഷൻ (സിപിആർ) നൽകി ജീവൻ രക്ഷിക്കുകയായിരുന്നു. അഞ്ച് മിനിറ്റോളം സിപിആർ നൽകിയതിന് പിന്നാലെ കുട്ടിയ്ക്ക് ബോധം വന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പുറത്തുവന്ന വീഡിയോയിൽ വനിതാ ഡോക്ടർ കുട്ടിയുടെ നെഞ്ചിൽ…

Read More

ഒന്നര വർഷത്തിനുള്ളിൽ 30 കിലോയാണ് കുറച്ചത്; മാറ്റത്തിന് പിന്നിൽ കാരണമിത്; ശ്രീമയി പറയുന്നു

മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് കൽപ്പന. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു കൽപ്പനയുടെ അപ്രതീക്ഷിത വിയോഗം. കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയിയും. അമ്മയും അമ്മയുടെ സഹോദരിമാരുമെല്ലാം പേരെടുത്ത നടിമാരായതിനാൽ ശ്രീമയയിൽ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ശ്രീമയി. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. അമ്മയുമായി താരതമ്യം ചെയ്യുന്നത് തനിക്ക് ആശങ്കയാകാറുണ്ടെന്നും ശ്രീമയി പറയുന്നു. ചെന്നൈയിൽ ഡ്രാമ സ്‌കൂളിലൊക്കെ പോകുമ്പോൾ നന്നായി ചെയ്യ്,…

Read More

വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി; തിരുവനന്തപുരത്ത് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി അപകടം. ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം കഴക്കൂട്ടത്താണ് ദാരുണ സംഭവം. ടിപ്പറിന്‍റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പെരുമാത്തുറ സ്വദേശി റുക്സാനയാണ് മരിച്ചത്. സ്കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്കൂട്ടറിന്‍റെ പിന്‍സീറ്റിലായിരുന്നു റുക്സാന. സ്കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് ടിപ്പര്‍ ലോറി യുവതിയെ ഇടിച്ചത്. ടിപ്പര്‍ വശം ചേര്‍ന്ന് ഒതുക്കിയപ്പോള്‍ സ്കൂട്ടറിന്‍റെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയില്‍ പെടുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തിരക്കേറിയ സമയത്ത് കഴക്കൂട്ടം…

Read More