യുഎഇയിലെ ഇന്ത്യക്കാരായ ബ്ലൂകോളർ തൊഴിലാളികൾക്ക് ലൈഫ് ഇൻഷുറൻസ് പോളിസി

യു.എ.ഇയിലെ ഇന്ത്യക്കാരായ ബ്ലൂകോളർ തൊഴിലാളികൾക്ക് ലൈഫ് ഇൻഷുറൻസ് പോളിസി പദ്ധതിയുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്. 37 ദിർഹം വാർഷിക പ്രീമിയം അടച്ചാൽ അപകടത്തിലോ സ്വാഭാവികമായോ മരണപ്പെടുന്ന പ്രവാസിയുടെ ബന്ധുക്കൾക്ക് 35,000 ദിർഹം വരെ സാമ്പത്തിക സഹായം ലഭിക്കും. 24 മണിക്കൂർ ആഗോള പരിരക്ഷയും ഇൻഷുറൻസ് ഉറപ്പുനൽകുന്നുണ്ട്. പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 12,000 ദിർഹം വരെ സഹായം ലഭിക്കും. അപകടത്തിൽ ഭാഗികമായോ പൂർണമായോ അംഗവൈകല്യം സംഭവിച്ചാലും ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് ഗുണഭോക്താക്കളാകാം….

Read More