
നിമിഷ തമ്പി കൊലക്കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തം
വാഴക്കുളത്ത് ബിരുദ വിദ്യാർഥിനി നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി മൂർഷിദാബാദ് സ്വദേശി ബിജു മൊല്ലയ്ക്ക് (44) ഇരട്ട ജീവപര്യന്തവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. പറവൂർ അഡിഷനൽ സെഷൻസ് കോടതി ജഡ്ജി വി.ജ്യോതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2018 ജൂലൈ 30ന് ആണ് സംഭവം. എറണാകുളം അമ്പുനാട് അന്തിനാട് സ്വദേശിനിയായ നിയമ വിദ്യാർഥി നിമിഷ തമ്പിയെ (22) മോഷണ ശ്രമത്തിനിടെയാണ് പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നിമിഷയെ ആക്രമിക്കുന്നത്…