
ലൈഫ് ഭവന പദ്ധതിയില്‍ 18,000 കോടി രൂപ ചെലവഴിച്ചുവെന്ന് എം.ബി രാജേഷ്
ലൈഫ് ഭവന നിർമാണ പദ്ധതിയില്‍ 2016 മുതല്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 18,000 കോടി രൂപയെന്ന് മന്ത്രി എം.ബി രാജേഷ്. എറണാകുളം പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസത്തിനായി ജി.സി.ഡി.എ-സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുമായി സഹകരിച്ച് തോപ്പുംപടി മുണ്ടംവേലിയില്‍ നിര്‍മിച്ച ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പദ്ധതി പ്രകാരം ഇതുവരെ 3.48 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചുവെന്നും ഒരു ലക്ഷം വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. വീടില്ലാത്ത ഒരാളും കേരളത്തിലുണ്ടാകരുത് എന്നതാണ്…