അരവിന്ദ് കെജ്രിവാൾ കസ്റ്റഡിയിലിരുന്ന് ഭരണം നടത്തുന്നതിനെതിരെ ബിജെപി; ലഫ്നന്റ് ഗവർണർക്ക് പരാതി നൽകി

ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‍രിവാൾ ഭരണം തുടരുന്നതിനെതിരെ പരാതി നല്കി ബിജെപി. കസ്റ്റഡിയിൽ ഇരുന്ന് ഭരിക്കുന്നത് അധികാര ദുർവിനിയോഗം ആണെന്നാണ് ബിജെപിയുടെ പരാതി. ലഫ്റ്റനൻറ് ഗവർണ്ണർക്കാണ് രേഖാമൂലം പരാതി നല്കിയത്. ലഫ്റ്റനൻറ് ഗവർണ്ണർ നിയമവശം പരിശോധിക്കുകയാണ്. അതിനിടെ കെജ്രിവാളിനായി തിഹാർ ജയിലിൽ സെൽ തയ്യാറാക്കിയിരിക്കുകയാണ് അധികൃതർ. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടാലുള്ള മുൻകരുതൽ നടപടി മാത്രമാണിതെന്നാണ് പ്രതികരണം. മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലാണ് നിലവിൽ കെജ്‍രിവാള്‍. കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട് കെജ്രിവാൾ ഉത്തരവ്…

Read More

പ്രചാരണത്തിന് സർക്കാർ പരസ്യം; എഎപി 97 കോടി അടയ്ക്കണമെന്ന് ലഫ്. ഗവർണർ

ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ എഎപിക്കെതിരെ ലഫ്. ഗവർണർ വി.കെ.സക്സേന. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സർക്കാർ നേട്ടങ്ങൾ പ്രസിദ്ധീകരിക്കാൻ ചെലവാക്കിയ 97 കോടി രൂപ എഎപി തിരിച്ചടയ്ക്കണമെന്നു ലഫ്.ഗവർണർ ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെ പരസ്യങ്ങൾ പാർട്ടിയുടെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ആരോപിച്ചാണ് എഎപിക്കെതിരെ സക്സേന വാളെടുത്തിരിക്കുന്നത്. 15 വർഷമായി ബിജെപിയുടെ കൈവശമായിരുന്ന എംസിഡിയിൽ 250ൽ 135 സീറ്റുകളിൽ വിജയിച്ചാണ് എഎപി മിന്നും ജയം കരസ്ഥമാക്കിയത്. തിരഞ്ഞെടുപ്പിലെ പരാജയം ബിജെപിക്കു തിരിച്ചടിയായതിനു പിന്നാലെയാണു പരസ്യത്തിന്റെ പേരിൽ…

Read More